തേഞ്ഞിപ്പലം: പറമ്പിൽ പീടിക ഗവ. എൽ.പി സ്കൂളിന് മലപ്പുറം എസ്.എസ്.എയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച നാല് അഡീഷനൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവഹിച്ചു. പി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് എം.സി. അശ്ക്കർ അലി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുൽ കലാം, പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റംല, എം.കെ. വേണുഗോപാൽ, ടി.പി. അസൈൻ, പി. വിശ്വൻ, കാവുങ്ങൽ ഇസ്മായിൽ, കെ. സാബിറ, പി. റസിയ, അയ്യപ്പൻ, ഫാത്തിമ ബിന്ദ്, പി.എം. അഷ്റഫ്, പി.സി. ബീരാൻകുട്ടി, ടി. മുനീർ, ചെമ്പാൻ ഖദീജ, സലീന, സുനിൽ, ജമീല, എ.ഇ.ഒ വിശാല, ബി.പി.ഒ ഭാവന, ചെമ്പൻ ലത്തീഫ്, കെ. മജീദ്, ടി. മൊയ്തീൻ കുട്ടി, സി.കെ. ഹമീദ്, കെ. ഹഖീം ഉൾെപ്പടെ ഷെ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുത്തു. എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് എം.പി ഉപഹാരം നൽകി. സ്കൂൾ ഡയറി ചടങ്ങിൽ പ്രകാശനം ചെയ്തു. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും നടന്നു. ഫോട്ടോ: പറമ്പിൽ പീടിക ഗവ. എൽ.പി സ്കൂളിലെ പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.