അഗളി: വെള്ളക്കോട്ടിട്ട് അട്ടപ്പാടിക്കാരുടെ സങ്കടങ്ങൾക്ക് പരിഹാരം കണ്ട് അവരുടെ സ്വന്തം ഡോക്ടറായി ജീവിക്കാൻ കഴിയുക എന്നത് മാത്രമാണ് ഇപ്പോൾ ഈ മിടുക്കിയുടെ ആഗ്രഹം. പഠനസമയത്ത് കണ്ട വലിയ സ്വപ്നങ്ങളിലൊന്ന് പൂർത്തിയാവാൻ പോവുന്നതിെൻറ ആഹ്ലാദം ആവോളമുണ്ട് അമുദയുടേയും മാതാപിതാക്കളുടേയും മുഖത്ത്. എം.ബി.ബി.എസ് എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് പുതൂർ പഞ്ചായത്ത് മുള്ളി സ്വദേശിനി അമുദ. അട്ടപ്പാടിയിലെ ഗോത്രസമൂഹത്തിൽനിന്ന് എം.ബി.ബി.എസ് പ്രവേശനം നേടുന്ന 15ാമത്തെ വ്യക്തിയാണ് ഈ മിടുക്കി. തൃശൂർ മെഡിക്കൽ കോളജിലാണ് അമുദ പ്രവേശനം നേടിയത്. തിരുവനന്തപുരം ഞാറനീലി എം.ആർ.എസ് സി.ബി.എസ്.ഇ വിദ്യാലയത്തിലാണ് സ്കൂൾതലം മുതൽ പഠിച്ചിരുന്നത്. പിതാവ് അച്യുതൻ വനംവകുപ്പിൽ താൽക്കാലിക വാച്ചറാണ്. അമ്മ മരുതമ്മ. സഹോദരങ്ങളായ ദിവ്യ വിവാഹിതയും ബാലകൃഷ്ണൻ പ്ലസ് വൺ വിദ്യാർഥിയുമാണ്. എം.ബി.ബി.എസ് പൂർത്തിയാക്കി പീഡിയാട്രിക് സേവനങ്ങൾക്കായി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ സേവനം നടത്താനാണ് ആഗ്രഹമെന്ന് പിതാവും അമുദയും ഒരേ സ്വരത്തിൽ പറയുന്നു. അട്ടപ്പാടി ഗോത്രസമൂഹത്തിൽനിന്ന് ആതുരസേവനത്തിന് ഒരുങ്ങുന്ന അമുദയെ പ്രതീക്ഷയോടെയാണ് അട്ടപ്പാടി നിവാസികൾ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.