വാഹനപരിശോധനയിൽ 49 ലക്ഷം കുഴൽപണവും കഞ്ചാവും പിടികൂടി

പാലക്കാട്‌: എക്സൈസ് സ്പെഷൽ സ്‌ക്വാഡ് വാളയാറിൽ നടത്തിയ വാഹന പരിശോധനയിൽ മഹാരാഷ്ട്ര, സോളാപ്പൂർ, ചോപ്പടി സ്വദേശി പപ്പു റാവത്തി‍​െൻറ പക്കൽനിന്ന് 49,58,830 രൂപ കുഴൽ പണം പിടികൂടി. ശരീരത്തിൽ കെട്ടിവെച്ച നിലയിൽ കറുത്ത ജാക്കറ്റിൽ അറകൾക്കുള്ളിൽ ഒളിപ്പിച്ച്, ഷർട്ടുകൊണ്ട് മറച്ചുവെച്ച രീതിയിലായിരുന്നു ഇയാൾ പണം കടത്തിയത്. പണത്തെ കുറിച്ച് ഇയാൾക്ക് മറ്റു വിവരങ്ങളില്ല. പണം പൊന്നാനിയിൽ എത്തിക്കണമെന്നാണ് ഇയാളോട് പറഞ്ഞിരുന്നത്. വാളയാറിൽ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ 500 ഗ്രാം കഞ്ചാവുമായി തമിഴ്നാട് പുളിയൻപെട്ടി മുല്ല നഗറിൽ ഉബൈദുല്ല (42) പിടിയിലായി. ഇതിന് മുമ്പും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. രാകേഷ്, എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്‌, പ്രിവൻറീവ് ഓഫിസർമാരായ കെ.എസ്. സജിത്ത്, ലോതർ പെരേര, ജയപ്രകാശ്, സിവിൽ ഓഫിസർമാരായ ശിവപ്രസാദ്, ശ്രീനിവാസൻ, പ്രീജു എന്നിവർ പരിശോധനയിലുണ്ടായിരുന്നു. എൻ.സി.പി നേതാവ് പീഡിപ്പിച്ചെന്ന് പരാതി പാലക്കാട്: മകന് സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് എൻ.സി.പി നേതാവ് പീഡിപ്പിച്ചതായി പരാതി. മറ്റൊരു നേതാവി‍​െൻറ സ്കൂളിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു പീഡനമെന്ന് പരാതിയിൽ പറയുന്നു. ആദ്യ ഗഡുവായ 50,000 രൂപ വേണമെന്നും കോയമ്പത്തൂരിലെ ലോഡ്ജിലെത്തി തന്നാൽ മതിയെന്നായിരുന്നുവത്രേ നേതാവ് വീട്ടമ്മയോട് പറഞ്ഞത്. അതുപ്രകാരം കോയമ്പത്തൂരിലെത്തിയ വീട്ടമ്മയെ നേതാവ് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മയുടെ പരാതിയിലുണ്ട്. Sarath8:10 PM 7/5/2018
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.