സി.ബി.എസ്.ഇ വിദ്യാലയങ്ങളെ നിയന്ത്രണത്തിലാക്കണം -സഹോദയ സ്കൂൾ കോംപ്ലക്സ്

മലപ്പുറം: ദേശീയ വിദ്യാഭ്യാസനയ വ്യാപനത്തിന് സി.ബി.എസ്.ഇ വിദ്യാലയങ്ങളെ പൂർണമായും കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്ന് മലപ്പുറം സഹോദയ സ്കൂൾ കോംപ്ലക്സ് ജനറൽബോഡി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന തുല്യ നീതി സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻറ് ഡോ. എ.എം. ആൻറണി അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: എം. അബ്ദുൽ നാസർ (പ്രസി.)‌, ഡോ. എ.എം. ആൻറണി, നിർമല ചന്ദ്രൻ, സിസ്റ്റർ അൻസില ജോർജ് (വൈസ് പ്രസി.), എം. ജൗഹർ (ജന. സെക്ര.), ഫാ. ജിബിൻ വാഴക്കാലയിൽ, സി.കെ. ശശികല, ജോബിൻ സെബാസ്റ്റ്യൻ, റ്റിറ്റൊ എം. ജോസഫ് (ജോ. സെക്ര.), ജോജി പോൾ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.