നാടെങ്ങും ബഷീർ അനുസ്​മരണം

മലപ്പുറം: വൈക്കം മുഹമ്മദ് ബഷീറി​െൻറ ചരമദിനാചരണത്തി​െൻറ ഭാഗമായി വിവിധ സ്കൂളുകളിൽ വിദ്യാർഥികൾ കഥാകാരനെ അനുസ്മരിച്ചു. വട്ടപ്പറമ്പ് എ.എല്‍.പി സ്‌കൂളില്‍ ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മയും ആടും ഉമ്മയും മാങ്കോസ്റ്റിന്‍ മരച്ചുവട്ടിലെ ബഷീറും കുട്ടികൾ പുനരാവിഷ്‌കരിച്ചു. രചനകള്‍ പരിചയപ്പെടുത്തല്‍, ക്വിസ്, കഥാരചന മത്സരം എന്നിവയും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക കെ.പി. പുഷ്പകുമാരി, വിദ്യാരംഗം കണ്‍വീനര്‍ പി. പ്രതിഭ, അധ്യാപകരായ പി. അബ്ദുല്‍ ഗഫൂര്‍, മിനിമോള്‍ മാത്യു, പി.ടി.എ അംഗങ്ങളായ മച്ചിങ്ങല്‍ മരക്കാര്‍, ഒ.കെ. കോയ, സൈഫുന്നീസ, ഉമൈറ എന്നിവര്‍ നേതൃത്വം നല്‍കി. മലപ്പുറം: വലിയങ്ങാടി പുതിയ മാളിയേക്കൽ എ.എം.എൽ.പി സ്കൂളിൽ പുസ്തക പ്രദർശനം, ക്വിസ് എന്നിവ നടത്തി. പ്രധാനാധ്യാപകൻ സി.എച്ച്. യാസറലി, എം. ആബിദ, പി.എം. ബഷീർ, മുഹമ്മദ് ഇജാസ്, മുഹമ്മദ് സഹൽ എന്നിവർ നേതൃത്വം നൽകി. കോഡൂർ: വെസ്റ്റ് എ.എം.എൽ.പി സ്കൂളിൽ ബഷീർ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനം, പുസ്തക പ്രദർശനം, ചിത്രരചന എന്നിവ സംഘടിപ്പിച്ചു. മലപ്പുറം എ.ഇ.ഒ കെ. ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ടി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ടോമി മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. സമീർ കല്ലായി, ഇല്ലത്തൊടി കുഞ്ഞഹമ്മദ്, സി.എച്ച്. യൂസഫ്, ഇ. സാലിഹ്, കെ.ടി. വിനു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.