ആനക്കര: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സക്കായി കൊണ്ടുപോയ പ്രവാസി മരിച്ചു. പടിഞ്ഞാറങ്ങാടി അമ്പലത്തുവീട്ടിൽ കുഞ്ഞുമോൻ എന്ന മുഹമ്മദ് (63) ആണ് മരിച്ചത്. കോക്കാട് ഭാഗത്തുനിന്ന് വന്ന കുഞ്ഞുമോെൻറ ബൈക്കിൽ എതിരെവന്ന വിദ്യാർഥിയുടെ ബൈക്കിടിക്കുകയായിരുന്നു. വീടിന് മുന്നിലായിരുന്നു സംഭവം. അപകടശേഷം ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും എഴുന്നേൽപ്പിക്കുകയും വർത്തമാനം പറയുകയും ചെയ്തിരുന്നു. എന്നാൽ മുഹമ്മദിെൻറ പരിക്ക് പുറമെ കാണാനായില്ല. അവശത നേരിട്ടതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വിദ്യാർഥിയുടെ പരിക്ക് ഗുരുതരമല്ല. തൃശൂരിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം അറക്കൽ പള്ളിയിൽ ഖബറടക്കി. ഭാര്യ: ഹയറുന്നീസ. മകൻ: ഗഫൂർ. കൃഷ്ണൻകുട്ടി കൂറ്റനാട്: ചാലിശ്ശേരി കവുക്കോട് പൂഴികുന്നത്ത് കൃഷ്ണൻകുട്ടി (71) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഷീബ. ദീപ, ഷീന. മരുമക്കൾ: സത്യൻ, ബൈജു, ദിലീപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.