പ്ലസ് ടു: അധിക സീറ്റ് വർധന നിലവാര തകർച്ചക്ക്‌ കാരണമാകും -കെ.എച്ച്.എസ്.ടി.യു

മണ്ണാർക്കാട്: പ്ലസ് വൺ ക്ലാസുകളിൽ 50 കുട്ടികൾക്ക് പകരം 65 കുട്ടികൾക്ക് പ്രവേശനം ചെയ്യുന്നത് ക്ലാസ്റൂമുകളിലെ ആൾതിരക്കിനും നിലവാര തകർച്ചക്കും കാരണമാകുമെന്നും അപേക്ഷകർ കൂടുതലുള്ള മേഖലകളിൽ പുതിയ ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടതെന്നും ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ അട്ടിമറിച്ചതിനെതിരെ യോഗം പ്രതിഷേധിച്ചു. അപാകതകൾ പരിഹരിച്ച് ഉടൻ സ്ഥലംമാറ്റം നടപ്പാക്കണം. ഹയർ സെക്കൻഡറി ലയനത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങും. പൊതുജന സമ്പർക്ക പരിപാടി യൂനിറ്റ് തലം മുതൽ സംഘടിപ്പിക്കുമെന്നും യോഗം അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഹയർ സെക്കൻഡറിയെ ശാക്തീകരിക്കുക എന്ന പ്രമേയവുമായി ജില്ലതല അംഗത്വ കാമ്പയിന് തുടക്കമായി. കെ.എച്ച്.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് ടി.പി. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എം.പി. സാദിഖ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഫഹദ് കൊമ്പത്ത്, സി. സൈതലവി, കെ.കെ. നജ്മുദ്ദീൻ, ഒ. മുഹമ്മദ് അൻവർ, ഇ.കെ. ഇല്യാസ്, മൊയ്‌തീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.