റിംഷാദിന് ഉമ്മ വൃക്ക നൽകും; ഇനി വേണ്ടത് സാമ്പത്തിക സഹായം

മണ്ണാർക്കാട്: വൃക്കകൾ തകരാറിലായ 15കാര‍​െൻറ കുടുംബം സുമനസ്സുകളെ കാത്തിരിക്കുന്നു. കരിമ്പുഴ കോട്ടപ്പുറം കാവുണ്ടയിലെ പുത്തൻപീടിക വീട്ടിൽ ബാപ്പുട്ടി എന്ന സെയ്ദ് മുഹമ്മദ്-സുലൈഖ ദമ്പതികളുടെ മകൻ റിംഷാദിനാണ് ദുരവസ്ഥ. കഴിഞ്ഞ മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ അഞ്ച് പരീക്ഷ എഴുതിയിരിക്കുമ്പോഴാണ് ശരീരത്തിന് അസാധാരണ ക്ഷീണവും കുഴച്ചിലും അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവൃക്കകളും തകരാറിലായ വിവരം അറിഞ്ഞത്. സമപ്രായക്കാർ സ്കൂളിലേക്ക് പോവുമ്പോൾ വേദന കടിച്ചമർത്തി ദയനീയമായ നോട്ടത്തിൽ എല്ലാം ഉള്ളിലൊതുക്കി കഴിയുകയാണിന്ന് റിംഷാദ്. തോട്ടര ഹൈസ്കൂളിലെ പത്താം തരം വിദ്യാർഥിയായിരുന്നു. കൂലിവേല ചെയ്ത് നിത്യവൃത്തി കണ്ടെത്തിയിരുന്ന പിതാവും കുടുംബവും തങ്ങളാൽ കഴിയുന്ന ചികിത്സകൾ നൽകി വരുന്നുണ്ട്. നാട്ടുകാരുടെ സഹായവും കൂട്ടിനുണ്ട്. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തി പോരുന്നത്. രണ്ട് മക്കളിലെ ഏക ആൺതരിയിൽ പ്രതീക്ഷ അർപ്പിച്ച കുടുംബത്തിന് എത്തിച്ചേർന്ന ദുരിതം താങ്ങാവുന്നതിലപ്പുറമാണ്. കോഴിക്കോട് മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടറാണ് വൃക്കകൾ മാറ്റിവെക്കാൻ നിദേശിച്ചത്. ഇതിനായി 20 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. റിംഷാദി​െൻറ ചികിൽസക്കായി പ്രദേശത്ത് ജനകീയ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. വാർഡ് മെമ്പർ ടി. ഉണ്ണികൃഷ്ണൻ ചെയർമാനും ഹംസ കാവുണ്ട കൺവീനറും മഹല്ല് സെക്രട്ടറി റിയാസ് ട്രഷററുമായ കമ്മിറ്റിയും കരിമ്പുഴ നന്മ പൊതുജന കൂട്ടായ്മ എന്ന വാർട്ട്സ്ആപ്പ് കൂട്ടായ്മയുമാണ് ധനസമാഹരണത്തിന് നേതൃത്വം നൽകുന്നത്. ധനസമാഹരണത്തിന് മാതാവ് സുലൈഖയുടെ പേരിൽ എസ്.ബി.ഐ കരിമ്പുഴ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67303868057 (ഐ.എഫ്.എസ്.സി. കോഡ്: എസ്.ബി.ഐ.എൻ0070346). ഫോൺ: 9947 390779, 9656 911327, 8943 286862.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.