ചെര്‍പ്പുളശ്ശേരി: വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. വീരമംഗലം പഴയ തീപ്പെട്ടി കമ്പനിയില്‍ സൂക്ഷിച്ച പഴകിയ മത്സ്യമാണ് ആരോഗ്യവകുപ്പ് അധികൃതർ പിടികൂടിയത്. ആരോഗ്യവകുപ്പ് സ്‌ക്വാഡും ചെര്‍പ്പുളശ്ശേരി നഗരസഭ ആരോഗ്യവിഭാഗവും പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പൊലീസിെൻറ സഹായം നേരത്തേതന്നെ തേടിയിരുന്നു. പരിശോധന ഇനിയും ശക്തമായി തുടരും. ഉടമക്കെതിരെ കേസെടുക്കുകയും പിഴയിടാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. ഭരതന്‍, ചെര്‍പ്പുളശ്ശേരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണചന്ദ്രൻ, ചെര്‍പ്പുളശ്ശേരി എസ്.ഐ രതീഷ്, വിനോദ്, റഫീഖ്, ഷമീം, എ.കെ. സുരേഷ്, ജയ്ഫർ, ബീന ഫിലിപ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.