ടൂറിസ്​റ്റ്​ ബസ് തട്ടി ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മക്ക് പരിക്കേറ്റു

ആലത്തൂർ: ദേശീയപാതയിൽ സ്വാതി ജങ്ഷനിൽ ടൂറിസ്റ്റ് ബസ് ബൈക്കിൽ തട്ടി ബൈക്കിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മക്ക് പരിക്ക്. ആലത്തൂർ സ്വവാബ് നഗറിൽ മുഹമ്മദ് കാസിമി​െൻറ ഭാര്യ ഐഷക്കാണ് (45) പരിക്കേറ്റത്. ഇവരെ ആലത്തൂർ ക്രസൻറ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടോടെയാണ് അപകടം. കോയമ്പത്തൂരിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് പാലയിലേക്ക് പോയതാണ് ബസ്. അനിലിന് നാടി​െൻറ അന്ത്യാഞ്ജലി കൊല്ലങ്കോട്: വാഹനാപകടത്തിൽ മരിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറും കെ.എസ്.യു നെന്മാറ നിയോജക മണ്ഡലം വൈസ് പ്രസിഡൻറുമായ ആർ. അനിലിന് നാടി​െൻറ അന്ത്യാഞ്ജലി. പുതുനഗരത്തിനും വിരിഞ്ഞിപ്പാടത്തിനുമിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് അന്ത്യം. ഞായറാഴ്ച വൈകീട്ട് മൂന്നോടെ നെടുമണിയിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ സമൂഹത്തി​െൻറ വിവിധ തുറയിലുള്ളവർ എത്തി. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ, മുൻമന്ത്രി വി.സി. കബീർ, കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ, കെ.എ. തുളസി, ഡി.സി.സി സെക്രട്ടറിമാരായ കെ.സി. പ്രീത്, കെ.ജി. എൽദോ, എം. പത്മഗിരീശൻ, യൂത്ത് കോൺഗ്രസ് ലോക്സഭ പ്രസിഡൻറ് പാളയം പ്രദീപ്, സംസ്ഥാന സെക്രട്ടറിമാരായ സി.സി. സുനിൽ, സജേഷ്ചന്ദ്രൻ, കെ.എസ്.യു സംസ്ഥാന ജന. സെക്രട്ടറി പി. റംഷാദ്, ജില്ല പ്രസിഡൻറ് കെ.എസ്. ജയഘോഷ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ. സന്തോഷ്കുമാർ, എൻ.എസ്‌. ശിൽപ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ കെ.എ. ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. ഗുരുവായൂരപ്പൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എസ്. രാമചന്ദ്രൻ, വി. കുപ്പാലൻ, ടി.സി. കണ്ണൻ, എം. അക്ബർ ബാഷ, എം. വിജയൻ, കെ. മണികണ്ഠൻ, ടി. വിശ്വനാഥൻ, കെ.കെ. കുഞ്ഞുമോൻ, യു. ശാന്തകുമാർ, പി.എ. രാജീവ്, സി. വിഷ്ണു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.