അക്കൗണ്ടിൽ 'കോടിപതി'; പൊരുളറിയാതെ യുവതിയും കുടുംബവും

കോട്ടക്കൽ: പൊതുമേഖല ബാങ്കിലെ സാധാരണ അക്കൗണ്ടിലെ ബാലൻസ് കണ്ട യുവതിയുടെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. ഭർത്താവി​െൻറ പേരിലുള്ള അക്കൗണ്ടിൽ ഒരു കോടിയോളം രൂപയാണ് ബാലൻസ്. അക്കൗണ്ടിൽ ഇത്രയധികം രൂപ തങ്ങളറിയാതെ എങ്ങനെയെത്തിെയന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് കുടുംബം. കോട്ടക്കലിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ശമ്പളം കയറിയോയെന്നറിയാൻ മിനി സ്‌റ്റേറ്റ്മ​െൻറ് എടുത്തപ്പോഴാണ് അക്കൗണ്ടിൽ ഒരു കോടിയുടെ അടുത്ത് തുക കണ്ടത്. ഇതോടെ ഉടൻ ഭർത്താവിനെ വിവരമറിയിച്ചു. 97,55,401 രൂപയാണ് ബാലൻസ് ഉള്ളത്. തുടർന്ന്, ബാങ്കുമായി ബന്ധപ്പെെട്ടങ്കിലും വ്യക്തമായ മറുപടിയല്ല ലഭിച്ചത്. ഇതിനിടയിൽ പണം പിൻലിക്കാനും സാധിക്കാത്ത അവസ്ഥയിലാണ് ഇവർ. തുടർന്ന്, ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ ഇത് സാങ്കേതിക തകരാറാണെന്നും ഉടൻ ശരിയാകുമെന്നും അറിയിച്ചു. തകരാർ മൂലം അക്കൗണ്ടിലെ സ്വന്തം പണം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് കുടുംബം. എന്നാൽ, അക്കൗണ്ടിൽ ഇത്രയും തുക വന്നത് സംബന്ധിച്ച് ഇവർക്ക് സന്ദേശം ലഭിച്ചിട്ടുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.