ലക്ഷദ്വീപിലെ കാലിക്കറ്റ് സര്‍വകലാശാല കേന്ദ്രങ്ങളുടെ സമഗ്രവികസനത്തിന് സംയുക്ത പദ്ധതി

ലക്ഷദ്വീപിനെ കാലിക്കറ്റ് സര്‍വകലാശാല പ്രവര്‍ത്തനപരിധിയില്‍ കൊണ്ടുവരും കോഴിക്കോട്: ലക്ഷദ്വീപിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വിഷയത്തിൽ കാലിക്കറ്റ് സര്‍വകലാശാലയുമായി ലക്ഷദ്വീപ് ഭരണകൂടം നേരത്തെ ഉണ്ടാക്കിയ ധാരണാപത്രം പുതുക്കും. നിലവിലെ ധാരണാപത്രത്തി​െൻറ കാലാവധി ജൂലൈയിൽ അവസാനിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയിലെ ലക്ഷദ്വീപ് വികസന കോര്‍പറേഷന്‍ ആസ്ഥാനത്ത് ചേര്‍ന്ന സംയുക്ത അവലോകനസമിതി യോഗത്തിലാണ് തീരുമാനം. ലക്ഷദ്വീപ് വിദ്യാര്‍ഥികളെ ദേശീയ മുഖ്യധാരയിലെത്തിക്കാന്‍ പര്യാപ്തമാകുംവിധം കവരത്തി, ആന്ത്രോത്ത്, കടമത്ത് പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സമഗ്രമായി പരിഷ്‌കരിക്കും. അധ്യാപകര്‍ക്കും മറ്റും ഗണ്യമായ വേതനവര്‍ധനവ് അനുവദിക്കും. ഇതിന് വിശദമായ പാക്കേജ് തയാറാക്കാന്‍ ഡീന്‍ ഡോ. എൻ.എ.എം. അബ്ദുല്‍ ഖാദറിനെ ചുമതലപ്പെടുത്തി. കേരളത്തിലെ അഞ്ച് ജില്ലകള്‍ക്ക് പുറമെ ലക്ഷദ്വീപിനെക്കൂടി കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രവര്‍ത്തനപരിധിയില്‍ കൊണ്ടുവരാനും ധാരണയായി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാറൂഖ് ഖാ​െൻറ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീർ, രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ്, ലക്ഷദ്വീപ് ഉന്നത വിദ്യാഭ്യാസ ഡീന്‍ ഡോ. എൻ.എ.എം. അബ്ദുല്‍ ഖാദർ, ലക്ഷദ്വീപ് ഭരണകൂടത്തി​െൻറ വിദ്യാഭ്യാസ സെക്രട്ടറി എ. ഹംസ, ഡയറക്ടര്‍ കിഷന്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.