അധ‍്യാപക സമിതി പ്രതിഭ സംഗമം

നിലമ്പൂർ: ഉപജില്ല അധ്യാപക സമിതി പ്രതിഭ സംഗമം നിലമ്പൂർ ഗവ. യു.പി സ്കൂളിൽ പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയതു. പൊതു വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിനാണ് എൽ.ഡി.എഫ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.പി.ഒ കെ.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. യൂസഫ് സിദ്ദീഖ്, പി.എസ്. രഘുറാം, മുൻ ബി.പി.ഒ പി. അഷറഫ്, ബാബു വർഗീസ്, പി.ടി. യോഹന്നാൻ, പി. ഷേർളി, സി.ടി സുധ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. എൽ.എസ്.എസ്, എസ്.യു എസ്.എസ് നേടിയ 106 കുട്ടികളെയും എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.