ചാലിയാർ പി.എച്ച് സി കുടുംബാരോഗ്യ കേന്ദ്രമാക്കി

നിലമ്പൂർ: ചാലിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ (പി.എച്ച്.സി) കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി കുടുംബങ്ങളുള്ള ചാലിയാർ പഞ്ചായത്തിൽ പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമാക്കിയത് ഏറെ ഗുണം ചെയ്യും. നിലവിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ട് വരെയാണ് ഒ.പി സമയം. കുടുംബാരോഗ‍്യ കേന്ദ്രമാക്കിയതോടെ കൂടുതൽ ഡോക്ടർമാരുടെയും സ്റ്റാഫ് നഴ്സി​െൻറയും ജീവനക്കാരുടെയും സേവനം ലഭിക്കുന്നതോടെ സായാഹ്ന ഒ.പി തുടങ്ങാൻ കഴിയും. നിലവിൽ ഒരു ഡോക്ടറും ഒരു സ്റ്റാഫ് നഴ്സുമാണുള്ളത്. ഡോക്ടർ, ലാബ് ടെക്നീഷ്യൻ ഉൾപ്പെടെ താൽക്കാലിക നിയമനത്തിൽ ഉള്ളവരാണ്. കുടുംബാരോഗ‍്യകേന്ദ്രമാക്കിയതോടെ ഇവരുടെ സ്ഥിരം സേവനം ലഭ്യമാകും. മൂന്ന് ഡോക്ടർമാർക്ക് ഒരേസമയം രോഗികളെ പരിശോധിക്കാവുന്ന ഒ.പി കെട്ടിടം നിലവിൽ സജ്ജമാണ്. എം.എൽ.എ, പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.