സുരക്ഷ ബോധവൽക്കരണ ക്ലാസ്

തച്ചനാട്ടുകര: ലെഗസി എ.യു.പി സ്കൂൾ സുരക്ഷ ക്ലബി‍​െൻറ നേതൃത്വത്തിൽ മണ്ണാർക്കാട് ഫയർ സ്റ്റേഷ‍​െൻറ സഹകരണത്തോടെ വിദ്യാർഥികൾക്കും നാട്ടുകാർക്കും നടത്തി. മണ്ണാർക്കാട് ഫയർ സ്റ്റേഷനിലെ ലീഡർ നാസർ, ഫയർമാൻ ഉല്ലാസ് എന്നിവർ ക്ലാസെടുത്തു. തീപ്പിടിത്ത നിയന്ത്രണം, ഗ്യാസ് സിലിണ്ടർ സുരക്ഷിതമായി ഉപയോഗിക്കൽ, വെള്ളത്തിൽ മുങ്ങിയവരെ രക്ഷിക്കൽ, അപകടത്തിൽ പെട്ടവരെ രക്ഷിക്കൽ തുടങ്ങിയവ ഉപകരണങ്ങളുടെ സഹായത്തോടെ ബോധ്യപ്പെടുത്തി. ഹെഡ്മാസ്റ്റർ സി.എം. ബാലചന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡൻറ് കെ.ടി. മുഹമ്മദ്‌ ഷെരീഫ്, സുരക്ഷ ക്ലബ് കൺവീനർ പി. ചാമിക്കുട്ടി, എസ്.ആർ.ജി കൺവീനർ എം. സൈതലവി എന്നിവർ സംസാരിച്ചു. കുട്ടികൾ ഉന്നയിച്ച സംശയങ്ങൾക്ക് നാസർ, ഉല്ലാസ് എന്നിവർ മറുപടി നൽകി ലെഗസി എ.യു.പി സ്കൂൾ സുരക്ഷ ക്ലബി‍​െൻറ നേതൃത്വത്തിൽ നടന്ന
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.