​േപ്രരക്മാരെ തെരഞ്ഞെടുക്കുന്നു

മലപ്പുറം: സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി പട്ടികവർഗ വികസന വകുപ്പി​െൻറ സഹകരണത്തോടെ നടത്തുന്ന സമഗ്ര ആദിവാസി സാക്ഷരത തുല്യത പദ്ധതിയിൽ പ്രവർത്തിക്കാൻ ആദിവാസി യുവതീയുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നെടുങ്കയം (കരുളായി), ചോക്കാട് (ചോക്കാട്), പാട്ടക്കരിമ്പ് (അമരമ്പലം), പെരുവമ്പാടം (ചാലിയാർ), പള്ളിക്കുത്ത് (ചുങ്കത്തറ), മലച്ചി, കാരക്കോട് മുക്കം (എടക്കര) എന്നീ കോളനികളിലെ സ്ഥിരതാമസക്കാരായിരിക്കണം. യോഗ്യത പത്താം ക്ലാസ്. പ്രായം 18--45നും ഇടയിൽ. പദ്ധതി കാലയളവിൽ പ്രതിമാസം 12,000 രൂപ ഒാണറേറിയം ലഭിക്കും. താൽപര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖ സഹിതം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ജനുവരി 31നകം അപേക്ഷ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.