മൂന്നിയൂർ വില്ലേജ് വിഭജനം: മുസ്​ലിം ലീഗ് താലൂക്ക് ഒാഫിസ്​ മാർച്ച് 17ന്

തിരൂരങ്ങാടി: മൂന്നിയൂർ വില്ലേജ് ഒാഫിസ് വിഭജിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 17ന് രാവിലെ പത്തിന് താലൂക്ക് ഒാഫിസ് മാർച്ച് സംഘടിപ്പിക്കാൻ മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു. ഈ ആവശ്യമുന്നയിച്ച് മൂന്നാംഘട്ട സമരമാണിത്. സമര പ്രചാരണ ഭാഗമായി 13ന് പഞ്ചായത്തിൽ സമര സന്ദേശ വാഹന ജാഥ സംഘടിപ്പിക്കും. പ്രസിഡൻറ് വി.പി. കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. ജില്ല ലീഗ് വൈസ് പ്രസിഡൻറ് എം.എ. ഖാദർ ഉദ്ഘാടനം ചെയ്തു. ബക്കർ ചെർന്നൂർ, ഹനീഫ മൂന്നിയൂർ, എം. സെയ്തലവി, ഹൈദർ കെ. മൂന്നിയൂർ, എൻ.എം. അൻവർ സാദത്ത്, സി. കുഞ്ഞിബാവ മാസ്റ്റർ, ഡോ. എ.എ. റഹ്മാൻ, പി.പി. മുനീർ മാസ്റ്റർ, ജാഫർ ചേളാരി, എം.പി. സുഹൈൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.