തിരൂരങ്ങാടി: ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ മലേഷ്യയിലെ ക്വാലാലംപൂരില്‍ നടക്കുന്ന അന്താരാഷ്ട്ര സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ ദാറുല്‍ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിക്ക് അവസരം. ഡിപ്പാര്‍ട്മെൻറ് ഓഫ് ഖുര്‍ആന്‍ ആൻഡ് റിലേറ്റഡ് സയന്‍സസ് അവസാന വര്‍ഷ വിദ്യാര്‍ഥി സുഹൈറിനാണ് എമിനൻറ് അസോസിയേഷന്‍ ഓഫ് റിസര്‍ച്ചേഴ്‌സ് ഇന്‍ ഹ്യൂമാനിറ്റീസ് ആൻഡ് മാനേജ്മെൻറ് സംഘടിപ്പിക്കുന്ന ദ്വിദ്വിന സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാനുള്ള അവസരം ലഭിച്ചത്. സെമിനാറിലെ ഏക മലയാളി സാന്നിധ്യമാണ് സുഹൈര്‍. തിരുനാവായ വലിയപറപ്പൂർ സ്വദേശികളായ ഇബ്രാഹീം-ഫാത്തിമ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.