സംസ്തുതി സമ്മാന്‍ സമർപ്പണം നാളെ

ചെര്‍പ്പുളശ്ശേരി: നാട്യാചാര്യന്‍ വാഴേങ്കട കുഞ്ചുനായരുടെ അരങ്ങേറ്റ ദിനത്തി‍​െൻറ ഓർമക്കായി കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 'ധനുഅവിട്ടം' ശനിയാഴ്ച കാറല്‍മണ്ണയിലെ ട്രസ്റ്റ് ഹാളില്‍ നടക്കും. വാഴേങ്കട കുഞ്ചുനായരുടെ നാമധേയത്തിലുള്ള സംസ്തുതി സമ്മാന്‍ വൈകീട്ട് ആറിന് നടക്കുന്ന സമ്മേളനത്തില്‍ മടവൂര്‍ വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിക്കും. ഒരു ലക്ഷം രൂപയും കീര്‍ത്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി.കെ. ശശി എം.എല്‍.എ അധ്യക്ഷത വഹിക്കും. നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സംസ്തുതി സമ്മാന്‍ പുരസ്കാരം മടവൂര്‍ വാസുദേവന്‍നായര്‍ക്ക് സമര്‍പ്പിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ കീര്‍ത്തിഫലകവും അംഗവസ്ത്രവും നല്‍കി മടവൂരിനെ ആദരിക്കും. ചിത്രം സംസ്തുതി സമ്മാൻ നൽകുന്ന മടവൂർ വാസുദേവൻ നായർ ) CPYo I
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.