പള്ളിത്തിരുനാളിന്‌ ഇന്ന് കൊടിയേറും

കല്ലടിക്കോട്: മേരീമാതാ കത്തോലിക്ക പള്ളിയിലെ തിരുനാളിന്‌ വെള്ളിയാഴ്ച കൊടിയേറും. വൈകീട്ട് 4.30ന് ഇടവക വികാരി ഫാ. ജയിംസ് ചക്യേത്ത് കൊടിയേറ്റും. തുടർന്ന്, ദിവ്യബലിയും ലദീഞ്ഞും അമ്പ് എടുത്ത് വെക്കലും ഉണ്ടാകും. ശനിയാഴ്ച വൈകീട്ട് 3.30ന്‌ ബംഗളൂരു ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഫാ. തോമസ് മങ്കരയുടെ കാർമികത്വത്തിലുള്ള തിരുനാൾ കുർബാന, ആറിന് സ്നേഹവിരുന്ന്, 6.30ന് ഇടവക ദിനം, മതബോധനം എന്നിവ കൊണ്ടാടും. കലാസന്ധ്യ പാലക്കാട് രൂപത വികാരി ജനറാൾ പീറ്റർ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ ഏഴിന് മരിച്ചവർക്കുവേണ്ടിയുള്ള കുർബാന നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.