പാലക്കാട് റോബിൻസൺ റോഡ് എൻ.എൻ കൺവെൻഷൻ സെൻറർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോ. സംസ്ഥാന സമ്മേളനം -9.30 പാലക്കാട് ജില്ല പഞ്ചായത്ത് ഹാൾ: ആരോഗ്യ ജാഗ്രത കാമ്പയിൻ ജില്ലതല ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ -10.00 ജില്ലയിൽ ടൂറിസം സർക്കിൾ രൂപവത്കരിക്കും -മന്ത്രി *നവീകരിച്ച കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം തുറന്നു മണ്ണാർക്കാട്: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കോർത്തിണക്കി ടൂറിസം സർക്കിൾ രൂപവത്കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കാഞ്ഞിരപ്പുഴ ഡാം ഉദ്യാന നവീകരണവും തുമ്പൂർ മൂഴി മാലിന്യ സംസ്കരണ കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടൂറിസം വികസന രംഗത്ത് അവഗണിക്കപ്പെട്ട പ്രദേശമാണ് മലബാർ. വയനാട്ടിലുണ്ടായ സ്വാഭാവിക ടൂറിസം വികസനമല്ലാതെ എടുത്തുകാണിക്കാൻ മറ്റൊന്നില്ല. മലബാറിലെ ടൂറിസത്തിന് പ്രാധാന്യം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. മലബാറിലെ ഒമ്പത് നദികളെ കൂട്ടിയിണക്കി റിവർ ടൂറിസത്തിന് 39 കോടിരൂപ നീക്കിവെച്ചിട്ടുണ്ട്. പാലക്കാട്ടെ വിവിധ ടൂറിസം പദ്ധതികൾക്കായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. മംഗലം ഡാം, പോത്തുണ്ടി ഉദ്യാന നവീകരണ പ്രവൃത്തികൾക്കായി നാല് കോടി രൂപയാണ് അനുവദിച്ചത്. പാലക്കാട് സ്തംഭനാവസ്ഥയിലായ ടൂറിസം പദ്ധതികൾ പുനരാരംഭിക്കും. വിനോദസഞ്ചാര മേഖലയിലെ വളർച്ച തൊഴിലില്ലായ്മക്ക് പരിഹാരമായിട്ടാണ് സർക്കാർ കാണുന്നത്. ഉത്തരവാദിത്ത ടൂറിസത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കെ.വി. വിജയദാസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി, കലക്ടർ ഡോ. പി. സുരേഷ്ബാബു, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ, മണ്ണാർക്കാട് നഗരസഭ ചെയർപേഴ്സൻ എം.കെ. സുബൈദ, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. ഷംസുദ്ദീൻ, പഞ്ചായത്ത് അംഗങ്ങളായ സി. അച്യുതൻ, സീമ കൊങ്ങശ്ശേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.