തച്ചനാട്ടുകര: നാട്ടുകല്ലിൽ കഴിഞ്ഞദിവസം നടന്ന മതപ്രഭാഷണത്തിനിടെ കുഞ്ഞിെൻറ പാദസരം മോഷ്ടിച്ച കേസിൽ യുവതിയെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലായ എഴുവന്തല പുത്തനങ്ങാടി ജമീലെയയാണ് (36) പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ മണ്ണാർക്കാട് സ്റ്റേഷനിൽ കേസ് നിലവിലുണ്ടെന്ന് അറിയുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. നാട്ടുകൽ ഇമാം നവവി ഇസ്‌ലാമിക് കോംപ്ലക്സ് സിൽവർ ജൂബിലി ആഘോഷ ഭാഗമായി നടന്ന മതപ്രഭാഷണം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്ത്രീയുടെ ൈകയിലിരിക്കുകയായിരുന്ന കുട്ടിയുടെ കാലിൽനിന്ന് തിരക്കിനിടെ പാദസരം പൊട്ടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട സ്ത്രീകൾതന്നെ പ്രതിയെ ൈകയോടെ പിടികൂടി. തുടർന്ന് പൊലീെസത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയും സമാനരീതിയിൽ പ്രതി ആഭരണം മോഷ്ടിച്ചിട്ടുണ്ടെന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.