ചെർപ്പുളശ്ശേരി: കാലിക്കറ്റ് യൂനിവേഴ്സിറ്റി സി- സോൺ കബഡി മത്സരങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ ചെർപ്പുളശ്ശേരി ഐഡിയൽ കോളജിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേശീയ അത്ലറ്റിക് ചാമ്പ്യൻ ഡോ. ഏലിയാമ്മ ടൂർണമെൻറ് ഉദ്ഘാടനം ചെയ്യും. കോളജ് മാനേജർ അബ്ദുൽ മജീദ്, പ്രിൻസിപ്പൽ മുഹമ്മദലി, ഫിസിക്കൽ ഡിപ്പാർട്മെൻറ് െട്രയിനർ പ്രകാശ് ബാബു എന്നിവർ ചടങ്ങിൽ സംസാരിക്കും. പാലക്കാട് ജില്ലയിലെ 15ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ മുഹമ്മദലി, വൈസ് പ്രിൻസിപ്പൽ ഫള്ലുല്ല, അഡ്മിനിസ്ട്രേറ്റർ ജഷീർ, ഫിസിക്കൽ എജുക്കേഷൻ െട്രയിനർ പ്രകാശ് ബാബു, സ്റ്റാഫ് സെക്രട്ടറി ഉനൈസ്, കോഓഡിനേറ്റർ അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.