കോഓപറേറ്റിവ് കോളജ് കലോത്സവം: സ്​റ്റേജിതര മത്സരങ്ങൾക്ക് തുടക്കമായി

പാലക്കാട്: ഒാൾ കേരള കോഓപറേറ്റിവ് കോളജ് അസോസിയേഷ‍​െൻറ നേതൃത്വത്തിൽ നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റിതല കോഓപറേറ്റിവ് കോളജ് കലോത്സവത്തി‍​െൻറ സ്റ്റേജിതര മത്സരങ്ങൾക്ക് തുടക്കമായി. പാലക്കാട് കോഓപറേറ്റിവ് കോളജിൽ കോളജ് പ്രസിഡൻറ് അഡ്വ. കെ. അരവിന്ദാക്ഷൻ സഹകരണ പതാക ഉയർത്തി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡൻറ് എം. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി മജീദ് ഇല്ലിക്കൽ, കോളജ് സെക്രട്ടറി പി. മോഹൻദാസ്, കെ. സുബ്രഹ്മണ്യൻ, സൗന്ദർരാജ്, താരാ ഗോപിനാഥ്, ജ്യോതിഷ് പരപ്പനങ്ങാടി, മൊയ്തീൻ കുട്ടി വേങ്ങര, പ്രഫ. നാരായണൻ, ദയാനന്ദൻ, അനസ് മലപ്പുറം എന്നിവർ സംസാരിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി പരിധിയിലെ മലപ്പുറം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ 25ഓളം സഹകരണ കോളജുകളിൽനിന്നായി 500ഓളം വിദ്യാർഥികൾ സ്റ്റേജിതര മത്സരങ്ങളിൽ പങ്കെടുക്കും. സ്റ്റേജിതര മത്സരങ്ങൾ ശനിയാഴ്ച സമാപിക്കും. സ്റ്റേജ് മത്സരങ്ങൾ മാർച്ച് മൂന്ന്, നാല് തീയതികളിൽ നടക്കും. മത്സര ഫലങ്ങൾ (ഒന്ന്, രണ്ട് സ്ഥാനം ക്രമത്തിൽ): പ്രസംഗം (മലയാളം) എൻ. മുഹമ്മദ് സാദിഖ് (തിരൂർ), പി. വിനിഷ (വളാഞ്ചേരി). കവിതാലാപനം പെൺ. (മലയാളം) സി.ജി. ആര്യ (പാലക്കാട്), കെ.കെ. ഫാത്തിമ ഫെബിൻ (ബാലുശ്ശേരി). കവിതാലാപനം ആൺ. (മലയാളം) പി. അനീഷ് കുമാർ (പെരിന്തൽമണ്ണ), വിഷ്ണു മുരളീധരൻ (പരപ്പനങ്ങാടി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.