മലബാറിലെ ഭക്ഷണസംസ്കാരം അദ്ഭുതപ്പെടുത്തുന്നു ^ഡോ. ഫാബിയോ

മലബാറിലെ ഭക്ഷണസംസ്കാരം അദ്ഭുതപ്പെടുത്തുന്നു -ഡോ. ഫാബിയോ മലപ്പുറം: മലബാറിലെ ഭക്ഷണവൈവിധ്യം മാത്രമല്ല തീന്മേശയിലെ സംസ്കാരവും അദ്ഭുതപ്പെടുത്തുന്നതായി അമേരിക്കയിലെ ന്യൂയോർക്ക് യൂനിവേഴ്സിറ്റി ഫുഡ് ആൻഡ് ന്യൂട്രിഷൻ ഡിപ്പാർട്മ​െൻറ് പ്രഫസർ ഡോ. ഫാബിയോ പാരാസെകോലി. യൂറോപ്പിലുൾപ്പെടെ പല രാജ്യങ്ങളിലും വ്യക്തികേന്ദ്രീകൃതമാണ് ഭക്ഷണം. എന്നാൽ, കഴിക്കുന്നതിലും പങ്കുവെക്കുന്നതിലും സാമൂഹിക കാഴ്ചപ്പാടോടെയാണ് മലബാറിലുള്ളവർ ഭക്ഷണത്തെ കാണുന്നതെന്ന് മലപ്പുറം പ്രസ് ക്ലബി​െൻറ 'മീറ്റ് ദ െഗസ്റ്റ്' പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഭക്ഷണം തന്നെയാണ് സംസ്കാരം. സാഹിത്യത്തെയും സംസ്കാരത്തെയും വിവര സാങ്കേതികതയെയുമെല്ലാം ഭക്ഷണത്തോട് ചേർത്ത് ചർച്ച ചെ‍യ്യുകയാണ് ലോകം. കുടിയേറ്റത്തിലൂടെ ഭക്ഷണത്തി​െൻറയും സംസ്കാരത്തി​െൻറയും വിനിമയം വലിയ തോതിൽ നടന്നിട്ടുണ്ട്. അറേബ്യൻ നാടുകളിൽ മലയാളിഭക്ഷണം വ്യാപകമായത് ഇവിടത്തുകാർ അവിടേക്ക് തൊഴിൽതേടി പോയതുകൊണ്ടാണെന്ന് പറയാം. അറേബ്യൻ, ചൈനീസ് ഭക്ഷണങ്ങൾ കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ തീന്മേശകളിലും നിറയുകയാണ്. ആഗോളവത്കരണത്തി​െൻറ ഭാഗമായി പടിഞ്ഞാറൻ സംസ്കാരം കിഴക്കുള്ളവർ സ്വീകരിച്ചുവെന്നാണ് പറ‍യാറുള്ളതെങ്കിലും തിരിച്ചും സംഭവിക്കുന്നുണ്ടെന്ന് ഫാബിയോ കൂട്ടിച്ചേർത്തു. പ്രസ് ക്ലബ് പ്രസിഡൻറ് ഐ. സമീൽ അധ്യക്ഷത വഹിച്ചു. സമീർ കല്ലായി ഉപഹാരം നൽകി. സുരേഷ് എടപ്പാൾ, ഡോ. പി.പി. അബ്ദുറസാഖ്, ഡോ. ഷബീർ എന്നിവർ സംബന്ധിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിലി​െൻറ ക്ഷണിതാവായാണ് ഡോ. ഫാബിയോ പാരാസെകോലി കേരളത്തിലെത്തിയത്. ജില്ലയിലെ വിവിധ കലാലയങ്ങൾ സന്ദർശിച്ചുവരികയാണ് അദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.