കോയമ്പത്തൂർ: തമിഴ്നാട്ടിൽ ദേശീയപാതയോരങ്ങളിലെ അനധികൃത പാർക്കിങ് നിരോധിച്ച് സംസ്ഥാന ഗതാഗത വകുപ്പ് ഉത്തരവിറക്കി. ദേശീയപാതകളിൽ വാഹനാപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്. ദേശീയപാതകളിൽ വിവിധ ഭാഗങ്ങളിൽ 'പാർക്കിങ് ബേ'കളുണ്ടെന്നും ഇവിടങ്ങളിൽ മാത്രമാണ് വാഹനങ്ങൾ നിർത്തിയിടേണ്ടതെന്നും അധികൃതർ പറയുന്നു. അടിയന്തര സാഹചര്യങ്ങളിൽ ഫോണിൽ സംസാരിക്കാനും ദേഹാസ്വാസ്ഥ്യവും മറ്റും അനുഭവപ്പെടുേമ്പാഴും മാത്രം ദേശീയപാതയുടെ വശങ്ങളിലുള്ള മഞ്ഞവരക്ക് പുറത്ത് വാഹനങ്ങൾ അൽപസമയം നിർത്തിയിടാം. നിയമം ലംഘിക്കുന്നവരുടെ പേരിൽ 200 രൂപ മുതൽ 500 രൂപ വരെ തത്സമയ പിഴ ഇൗടാക്കും. 2015-16 വർഷത്തിൽ സംസ്ഥാനത്തെ ദേശീയപാതകളിൽ മാത്രം 3,020 വാഹനാപകടങ്ങളുണ്ടായി. ഇതിൽ 724 പേർ കൊല്ലപ്പെടുകയും 3,404 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് കണക്കിലെടുത്താണ് നാഷനൽ ഹൈവേസ് (ലാൻഡ് ആൻഡ് ട്രാഫിക്) ആക്റ്റ് 2002 പ്രകാരം നടപടിയെടുക്കാൻ തീരുമാനിച്ചത്. നിലവിൽ 270 ഹൈവേ പട്രോളിങ് ടീമുകളാണുള്ളത്. സംസ്ഥാനത്തെ 12,000 കിലോമീറ്റർ ദൂരം ഇവർക്ക് നിരീക്ഷിക്കാൻ കഴിയും. പുതുതായി 80 പട്രോളിങ് വാഹനങ്ങൾ വാങ്ങാനും മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുമായി 80 കോടി രൂപ വകയിരുത്തിയതായി സംസ്ഥാന ഹൈവേസ് വകുപ്പ് കേന്ദ്രങ്ങൾ അറിയിച്ചു. അതിനിടെ നിയമം കർക്കശമാക്കുന്നതിന് മുമ്പ് ദേശീയപാതയോരങ്ങളിൽ കൂടുതൽ പാർക്കിങ് ബേകൾ നിർമിക്കണമെന്നാണ് വാഹന ഉടമകളുടെയും ഡ്രൈവർമാരുടെയും ആവശ്യം. നിലവിൽ ദേശീയപാതകളിൽ മിക്കയിടങ്ങളിലും 50 കിലോമീറ്റർ വരെ ഇടവിട്ടാണ് പാർക്കിങ് ബേകൾ സ്ഥിതി ചെയ്യുന്നത്. പി.എ.പി കനാലിൽനിന്ന് ജലമോഷണം രണ്ട് കർഷകരുടെ പേരിൽ കേസ് കോയമ്പത്തൂർ: പൊള്ളാച്ചിക്ക് സമീപം ആളിയാർ പി.എ.പി കനാലിൽനിന്ന് ജലമോഷണം നടത്തിയതിന് രണ്ട് കർഷകരുടെ പേരിൽ പൊലീസ് കേസെടുത്തു. പൊന്നേകൗണ്ടന്നൂർ ശെൽവരാജ്(44), ശെൽവം (52) എന്നിവരാണ് പ്രതികൾ. തൊണ്ടാമുത്തൂർ ഭാഗത്തേക്ക് പോകുന്ന കനാൽ ബണ്ട് തുരന്ന് മോേട്ടാർ ഉപയോഗിച്ച് അനധികൃതമായി വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പധികൃതർക്ക് രഹസ്യ വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഡെപ്യൂട്ടി എൻജിനീയർ ദീനദയാളൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആളിയാർ പൊലീസാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.