പട്ടാമ്പി: വാദ്യഘോഷങ്ങളും ഇണക്കാളകളും പൂതനും തിറയും ഓങ്ങല്ലൂർ കടപ്പറമ്പത്ത് കാവ് വേല മഹോത്സവം വർണാഭമാക്കി. വൈകീട്ട് പള്ളിപ്രം, കിഴായൂർ, ഓങ്ങല്ലൂർ ദേശക്കാരുടെ വേലവരവ് ആസ്വാദകരുടെ മനം നിറച്ചു. രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജ, ഉച്ചക്ക് നാദസ്വര കച്ചേരി എന്നിവ നടന്നു. പുലർച്ച കേളി, കൊമ്പ്, കുഴൽ പറ്റ്, താലം കൊളുത്തൽ എന്നിവക്ക് ശേഷം രാവിലെ കാളകളിയോടെ വേല സമാപിച്ചു. വേലയോടനുബന്ധിച്ച് പട്ടാമ്പി-കുളപ്പുള്ളി റൂട്ടിൽ വൈകീട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.