വർണ വിസ്മയം തീര്‍ത്ത് എളവാതുക്കല്‍ താലപ്പൊലി

ആനക്കര: വർണ വിസ്മയം തീര്‍ത്ത് എളവാതുക്കല്‍ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി പൊട്ടക്കുഴി നാരായണന്‍ നമ്പൂതിരിയും മേല്‍ശാന്തി രഞ്ജിത്ത് നമ്പൂതിരിയും കാര്‍മികത്വം വഹിച്ചു. വൈകീട്ട് മൂന്നിന് ആന, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ ദേവസ്വം എഴുന്നള്ളിപ്പ് നടന്നു. തുടര്‍ന്ന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആനപ്പൂരങ്ങള്‍ എത്തിയതോടെ വിവിധ ദേശങ്ങളില്‍ നിന്നായി കാവടി, തിറ, പൂതന്‍, വിവിധ വേഷങ്ങള്‍, കരിങ്കാളി എന്നിവയോടെ കൊടിവരവുകളെത്തി. വൈകീട്ട് നടന്ന കൂട്ടിയെഴുന്നള്ളിപ്പിന് നെറ്റിപ്പട്ടം ചാര്‍ത്തിയ ഗജവീരന്മാര്‍ അണിനിരന്നു. വര്‍ണക്കുടകളും ആലവട്ടവും വെണ്‍ചാമരവും വര്‍ണ വിസ്മയം തീര്‍ത്തു. ആസ്വാദകവൃന്ദത്തിന് ആവേശമുണര്‍ത്തുന്നതായിരുന്നു എഴുപതോളം കലാകാരന്മാര്‍ പങ്കെടുത്ത പാലത്തറ മേളം. രാത്രി ഗാനമേള, പുലര്‍ച്ച ഒന്നിന് ശേഷം ദേവസ്വം പൂരവും പ്രാദേശിക പൂരങ്ങളും എഴുന്നള്ളിയതോടെ ഉത്സവ പരിപാടികൾ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.