പട്ടാമ്പി: കൊപ്പം എം.ഇ.ടി സിൽവർ ജൂബിലി ആഘോഷം സമൂഹ വിവാഹത്തോടെ സമാപിച്ചു. സിൽവർ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച 25 യുവതികളുടെ വിവാഹത്തിൽ മൂന്നുപേരുടേതാണ് ആദ്യഘട്ടത്തിൽ നടന്നത്. സമസ്ത ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങൾ, കെ.എസ്. ഉണ്ണിക്കോയ തങ്ങൾ കുരുവമ്പലം, ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ് എന്നിവർ നിക്കാഹിന് കാർമികത്വം വഹിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ആഘോഷത്തോടനുബന്ധിച്ച് ആത്മീയ സദസ്സ്, പ്രാസ്ഥാനിക സംഗമം, വിജ്ഞാന സദസ്സ്, സൗഹൃദ സംഗമം, അലുംനി മീറ്റ് എന്നിവ സംഘടിപ്പിച്ചു. സമാപന പൊതുസമ്മേളനം എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻറ് പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡൻറ് മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. സിൽവർ ജൂബിലി ആൻഡ് ഇസ്ലാമിക് റിസർച് സെൻറർ ശിലാസ്ഥാപനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ നിർവഹിച്ചു. പരീക്ഷകളിലും കലാകായിക രംഗത്തും മികച്ച പ്രകടനം കാഴ്ചെവച്ച വിദ്യാർഥികളെ അനുമോദിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. എൻ.കെ. സിറാജുദ്ദീൻ ഫൈസി, സമസ്ത കേന്ദ്ര മുശാവറ അംഗം മൊയ്തീൻകുട്ടി മുസ്ലിയാർ താഴപ്ര, കെ.വി. അബൂബക്കർ മുസ്ലിയാർ ചെരിപ്പൂർ, ഇ.വി. അബ്ദുറഹ്മാൻ ഹാജി പടിഞ്ഞാറങ്ങാടി, മുഹമ്മദ്കുട്ടി മാസ്റ്റർ, എസ്.വൈ.എസ് ജില്ല സെക്രട്ടറി സുലൈമാൻ മുസ്ലിയാർ ചുണ്ടമ്പറ്റ, എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ജാബിർ സഖാഫി മപ്പാട്ടുകര, ജില്ല സെക്രട്ടറി റഫീഖ് കയിലിയാട്, സൈനുൽ ആബിദ് സഖാഫി കരിങ്ങനാട്, മുൻ എം.എൽ.എ സി.പി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. എം.ഇ.ടി ജനറൽ സെക്രട്ടറി കെ. ഉമർ മദനി വിളയൂർ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ കെ. യൂസുഫ് സഖാഫി വിളയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.