അംഗപരിമിതർക്ക് അനുവദിച്ച ബങ്ക് അവഗണനമൂലം നശിക്കുന്നു

പുലാപ്പറ്റ: അംഗപരിമിതർക്ക് അനുവദിച്ച ബങ്ക് നോക്കുകുത്തിയായി. വർഷങ്ങൾക്ക് മുമ്പ് കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് സ്വയം പര്യാപ്തത ലക്ഷ്യമാക്കി അനുവദിച്ച ലോഹ നിർമിത പെട്ടിക്കടയാണ് ഉമ്മനഴി സ്കൂൾ പരിസരത്ത് വെയിലും മഴയും കൊണ്ട് നശിക്കുന്നത്. ഇരുമ്പ് തകിട് ഉപയോഗിച്ച് നിർമിച്ച ഇത്തരം ബങ്കുകൾ തുരുമ്പുപിടിച്ച് നശിക്കാൻ സാധ്യത ഏറെയാണ്. മുൻകാലങ്ങളിൽ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് അനുവദിച്ച രണ്ട് ബങ്കുകളിലൊന്ന് ഗുണഭോക്താവ് കുറച്ചുകാലം ഉപയോഗിച്ച് ഉപേക്ഷിച്ചിരുന്നു. അത് പിന്നീട് നശിച്ചു. ആരും ഉപയോഗിക്കാത്ത ബങ്കാണ് പാത വക്കിൽ സ്ഥിതി ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് തുടർനടപടിക്ക് ഗ്രാമപഞ്ചായത്തിന് ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണെന്ന് വൈസ് പ്രസിഡൻറ് പി. അഹ്മദ് കബീർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.