വൈരങ്കോട്: ഭഗവതിക്ഷേത്രത്തിൽ പണി പൂർത്തിയാക്കിയ വിശ്രമ മന്ദിരം മലബാർ ദേവസ്വം ബോർഡ് അംഗം ടി.എൻ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം എക്സി. ഓഫിസർ കെ.കെ. രഘുനാഥൻ, മാനേജർ എൻ. മുരളീധരൻ, സുനിൽ തിയ്യാടത്ത്, രതീഷ് കുമാർ, എം. പുരുഷോത്തമൻ, കെ. ആനന്ദകുമാർ എന്നിവർ സംസാരിച്ചു. ചെനപ്പുറത്തെ ചെനയുടെ നവീകരണം നെഹ്‌റു യുവ കേന്ദ്ര ഏറ്റെടുത്തു കൽപകഞ്ചേരി: ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ ചെനപ്പുറത്തെ ചെനയുടെ നവീകരണം നെഹ്‌റു യുവ കേന്ദ്ര ഏറ്റെടുത്തു. ജില്ലയിലെതന്നെ ഏറ്റവും അധികം കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലൊന്നാണ് ചെനപ്പുറം. നേരത്തേ ഇവിടുത്തുകർ ഗാർഹിക ആവശ്യങ്ങൾക്കും മറ്റും വേനൽ കാലത്ത് ചെനയെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ, പിന്നീട് ചെനയിൽ മാലിന്യം തള്ളി. നിലവിൽ മഴക്കാലത്ത് പോലും ചെനയിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്. മലപ്പുറം നെഹ്റു യുവകേന്ദ്ര യൂത്ത് ക്ലബുകളുമായി ചേർന്ന് ജില്ലയിലുടനീളം നടപ്പാക്കുന്ന 'ജലം ജീവാമൃതം' പേരിൽ ജല സംരക്ഷണ ക്യമ്പിന് ചെറിയമുണ്ടത്തെ ചെന തെരഞ്ഞെടുക്കുകയായിരുന്നു. ഓവുങ്ങലിലെ വൈ.എം.സി.എ ക്ലബുമായി സഹകരിച്ചാണ് പ്രവൃത്തി നടപ്പാക്കിയത്. ചെനയിലെ മാലിന്യം പൂർണമായും നീക്കി. ജില്ല പഞ്ചായത്തുമായി ചേർന്ന് ചെനക്ക് സംരക്ഷണ ഭിത്തി നിർമിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തുമെന്ന് ക്ലബ് പ്രവർത്തകർ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ ഡോ. പി.എ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. റഫീഖ്, നാഷനൽ യൂത്ത് വളൻറിയർ ശകീർ പൊന്മുണ്ടം, ജവഹർ ചോലക്കൽ, വാർഡ് അംഗം പി. കദീജ, ക്ലബ് അംഗങ്ങളായ അസ്‌ലം ഓവുങ്ങൽ, അർഷാദ് നെല്ലേരി, തഫ്‌സീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.