തേഞ്ഞിപ്പലം: ക്ഷയരോഗ നിർമാർജന പദ്ധതിയുടെ ഭാഗമായി പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ നടക്കുന്ന ഗൃഹസന്ദർശനത്തിൽ ക്ഷയരോഗ ബാധിതനെ കണ്ടെത്തി. കരിപ്പൂരിലെ 60 വയസ്സുകാരനിലാണ് കഫ പരിശോധനയിലൂടെ രോഗം തിരിച്ചറിഞ്ഞത്. ഫെബ്രുവരി നാലിനാണ് പഞ്ചായത്തിൽ സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ച് സർവേ ആരംഭിച്ചത്. പഞ്ചായത്തിൽ ഇതിനകം രോഗലക്ഷണമുള്ള പതിനഞ്ചുപേരെ രോഗ നിർണയത്തിന് വിധേയരാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.