കുടുംബ സംഗമവും കൗൺസലിങ് ക്ലാസും

വെങ്ങാലൂർ: നന്മ വെൽഫെയർ സൊസൈറ്റി വാർഷിക നടത്തി. ഫാറൂഖ് ട്രെയ്നിങ് കോളജ് അസി. പ്രഫസർ ഡോ. ജൗഹർ മുനവ്വർ ക്ലാസിന് നേതൃത്വം നൽകി. ബാലനിധി പദ്ധതി ശാരദ ടീച്ചർ ഉദ്ഘാടനം ചെയ്തു. നന്മ അയൽക്കൂട്ടങ്ങളുടെ ലീഡർമാർക്കുള്ള സമ്മാന വിതരണം ടി.കെ. ബഷീർ നിർവഹിച്ചു. എൻ. ഷമീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി. നൗഫൽബാബു സ്വാഗതവും ലൈല ഇബ്രാഹിം നന്ദിയും പറഞ്ഞു. സ്കൂൾ വികസന സെമിനാർ ചമ്രവട്ടം: സമഗ്ര വിദ്യാലയ വികസന രേഖ രൂപീകരണത്തി‍​െൻറ ഭാഗമായി പുതുപ്പള്ളി ശാസ്ത എ.എൽ.പി സ്കൂളിൽ 'വിഷൻ 2022' വികസന സെമിനാർ സംഘടിപ്പിച്ചു. 2022ലെ നവതി ആഘോഷത്തോടെ സമഗ്ര വികസനമാണ് സ്കൂൾ ലക്ഷ്യമിടുന്നത്. പുറത്തൂർ പഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് സൗദ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. ലൈല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. അശോകൻ, വാർഡ് അംഗം കെ. റസിയ, പി. മുഹമ്മദ് കുട്ടി, പി. നൈഷ, കെ.വി. ഇബ്രാഹിം കുട്ടി, സി.പി. റിഫാ ഷെലീസ്, വി.വി. ജസീറ എന്നിവർ സംസാരിച്ചു. പോസ്റ്റോഫിസ് ധർണ തിരൂർ: കാർഷിക വിളകളുടെ സംഭരണവില ഉയർത്തുക, സാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘം നേതൃത്വത്തിൽ തിരൂർ ഹെഡ് പോസ്റ്റോഫിസ് ധർണ നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കെ. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. കൊടക്കാട് ബഷീർ, പി. മുഹമ്മദാലി എന്നിവർ സംസാരിച്ചു. കെ. മണികണ്ഠൻ, ടി.എ. ഉണ്ണികൃഷ്ണൻ, കെ. ഉമ്മർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.