വടക്കഞ്ചേരി-മണ്ണുത്തി പാത ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്താൻ സാധ്യത റോയൽ ജങ്ഷൻ-ഡയാന സർവിസ് റോഡ് അന്തിമഘട്ടത്തിൽ വടക്കഞ്ചേരി: ദേശീയപാത 44 വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാത ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്താൻ സാധ്യത. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും മാർച്ചിനുള്ളിൽ 28 കിലോമീറ്റർ നിർമാണം പൂർത്തിയായാൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനെത്തുമെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. വടക്കഞ്ചേരി റോയൽ ജങ്ഷൻ മുതൽ ഡയാന വരെയുള്ള സർവിസ് റോഡ് പ്രവൃത്തി അന്തിമഘട്ടത്തിലാണ്. സർവിസ് റോഡ് നിർമാണം പൂർത്തിയായി റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന് അവസാനമാകും. മേൽപാലം, ടോൾ ബൂത്ത് എന്നിവയുടെ നിർമാണവും തീരാറായി. ALERT മുകളിെല വാർത്തയുടെ പടം pe6 ആയി അയച്ചിട്ടുണ്ട്.)))))))))))) ............................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.