മലപ്പുറം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഫെബ്രുവരി 16, 17 തീയതികളിൽ കോഴിക്കോട്ട് വിവിധ പരിപാടികളിൽ പങ്കെടുക്കും. ഒരുക്കങ്ങൾ ജില്ല കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. 16ന് വൈകീട്ട് 6.30ന് കരിപ്പൂരിലെത്തുന്ന നായിഡുവിനെ വിമാനത്താവളത്തിൽ സ്വീകരിക്കും. റോഡ് മാർഗം കടവ് റിസോർട്ടിലേക്ക് പോകും. എയർപോർട്ട് ജങ്ഷൻ, പുളിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ നിർമിക്കും. 17ന് വൈകീട്ട് 3.30ന് കരിപ്പൂർ വഴി മടങ്ങും. 15ന് വൈകീട്ട് കരിപ്പൂർ മുതൽ കോഴിക്കോട് ബൈപാസിൽ കടവ് റിസോർട്ട് വരെയുള്ള പാതയിൽ കാർ യാത്രയുടെ റിഹേഴ്സൽ നടത്തും. ഈ സമയത്ത് ചെറിയ തോതിൽ ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ അറിയിച്ചു. സബ് കലക്ടർ അരുൺ കെ. വിജയൻ, ഡപ്യൂട്ടി കലക്ടർ സി. അബ്ദുൽ റഷീദ്, ആർ.ഡി.ഒ ജെ. മോബി, ഡിവൈ.എസ്.പിമാരായ ജലീൽ തോട്ടത്തിൽ, ഉല്ലാസ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന, എച്ച്.എസ്. ഗീത കണിശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.