പാലക്കാട്: മണ്ണാര്‍ക്കാട് ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് നല്‍കുന്ന ആലിപ്പറമ്പ് ശിവരാമപൊതുവാള്‍ സ്മാരക വാദ്യപ്രവീണ പുരസ്‌കാരത്തിന് പഞ്ചവാദ്യത്തില്‍ ഇടയ്ക്ക കൊട്ടുന്ന തിച്ചൂര്‍ മോഹനനെ തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. പൂരം പുറപ്പാട് ദിവസമായ 24ന് വൈകീട്ട് 6.30ന് ക്ഷേത്രസന്നിധിയില്‍ ഹൈകോടതി ജഡ്ജി അനുശിവരാമന്‍ പുരസ്‌കാരം സമ്മാനിക്കും. എന്‍. ഷംസുദ്ദീന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മണ്ണാര്‍ക്കാട് പൂരം 24 മുതല്‍ മാര്‍ച്ച് മൂന്നുവരെ ആഘോഷിക്കും. 24ന് പൂരം പുറപ്പാടും മാര്‍ച്ച് രണ്ടിന് വലിയാറാട്ടും മൂന്നിന് ചെട്ടിവേലയുമാണ്. 26നാണ് കൊടിയേറ്റം. 28ന് കൂട്ടുവിളക്കും മാര്‍ച്ച് ഒന്നിന് ചെറിയാറാട്ടും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ ക്ഷേത്ര ക്ഷേമസമിതി പ്രസിഡൻറ് കെ.സി. സച്ചിദാനന്ദന്‍, ജനറല്‍ സെക്രട്ടറി എം. പുരുഷോത്തമൻ, ട്രഷറര്‍ പി. ശങ്കരനാരായണൻ, വി. നാരായണന്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.