വൈകല്യമുള്ളവർക്ക് നിയമാനുസൃത പരിരക്ഷ ഉറപ്പാക്കണം -കലക്ടർ മലപ്പുറം: ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മറ്റ് വൈകല്യങ്ങൾ തുടങ്ങിയവയുള്ളവർക്ക് 1999ലെ നാഷനൽ ട്രസ്റ്റ് നിയമം നിഷ്കർഷിക്കുന്ന പരിരക്ഷ ഉറപ്പുവരുത്താൻ ശ്രമിക്കണമെന്ന് ജില്ല കലക്ടർ അമിത് മീണ. ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് കുടുംബത്തിൽതന്നെ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്ന കേന്ദ്ര നിയമം നടപ്പാക്കാൻ ശ്രമിക്കണം. മാതാപിതാക്കളുടെ മരണത്തോടെ സംരക്ഷിക്കാൻ ആളില്ലാതെ വരുന്ന സാഹചര്യമൊഴിവാക്കണം. സംരക്ഷണത്തിനും സ്വത്ത് കൈകാര്യം ചെയ്യുന്നതിനും സംരക്ഷകനെ നിയമിക്കുന്നതിനുള്ള അധികാരം കലക്ടർ ചെയർമാനായ പ്രാദേശികതല സമിതിക്കാണ്. പരസഹായമില്ലാതെ ജീവിക്കാൻ പറ്റാത്തവരുടെ സ്വത്തുക്കൾ തട്ടിയെടുക്കുന്നത് ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. പ്രാദേശിക ലെവൽ കമ്മിറ്റി യോഗത്തിൽ 28 അപേക്ഷകൾ പരിഗണിച്ചു. 26 എണ്ണം തീർപ്പാക്കി. രണ്ട് അപേക്ഷകൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. സബ് കലക്ടർ അരുൺ കെ. വിജയൻ, ജില്ല സാമൂഹികനീതി ഓഫിസർ കെ.വി. സുഭാഷ് കുമാർ, ജില്ല രജിസ്ട്രാർ ആർ. അജിത് കുമാർ, എ.സി.പി അബ്ദുൽ ജബ്ബാർ, കമ്മിറ്റി അംഗങ്ങളായ സിനിൽ ദാസ്, വി. വേണുഗോപാലൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.