വള്ളിക്കുന്ന്: കാലിക്കറ്റ് സർവകലാശാല പെൻഷനേഴ്‌സ് ഫോറം 18ാം വാർഷിക സമ്മേളനം സർവകലാശാല ഓഡിറ്റോറിയത്തിൽ നടന്നു. പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെൻഷൻകാരുടെ ഫോട്ടോ പതിച്ച ഡയറക്ടറി സിൻഡിക്കേറ്റ് അംഗം കെ.കെ. ഹനീഫ പ്രകാശനം ചെയ്തു. സുവർണ ജൂബിലിയുടെ ഭാഗമായി ആദ്യകാല ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. ഫോറം പ്രസിഡൻറ് കെ.പി. പോൾ അധ്യക്ഷത വഹിച്ചു. കെ. ജനാർദനൻ, എം. നാരായണൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. പോൾ (പ്രസി), എം. നാരായണൻ നായർ (വൈസ് പ്രസി), കെ. ജനാർദനൻ (സെക്ര), എം. വിജയൻ, വി.പി. സദാനന്ദൻ, വി. സരസ്വതി (ജോ. സെക്ര.മാർ), എം. രാജൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.