മലപ്പുറം: സംസ്ഥാന സർക്കാരിെൻറ ഊർജസംരക്ഷണ വിഭാഗമായ എനർജി മാനേജ്മെൻറ് സെൻറർ, സി.ഇ.ഡി, അനെർട്ട് എന്നിവയുടെ സഹകരണത്തോടെ ജില്ല സ്മാർട്ട് എനർജി പ്രോഗ്രാം, പൂക്കോട്ടൂർ പ്യൂമ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് ഊർജ സംരക്ഷണ ബോധവത്കരണ പ്രദർശനവും അക്ഷയ ഊർജ രജിസ്ട്രേഷനും സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ നിർവഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി. സുധാകരൻ അധ്യക്ഷത വഹിച്ചു. ഇ.എം.സി ജില്ല കോ-ഓഡിനേറ്റർ ഒ. ഹാമിദലി സന്ദേശം നൽകി. ജില്ല പരിശീലകൻ പി. സാബിർ പദ്ധതി വിശദീകരിച്ചു. എം.പി. ചന്ദ്രൻ, വി.പി. ഷാഫി, എം.എസ്. റഫീഖ് ബാബു, എ. അബ്ദുറഹിമാൻ, ഉനൈസ് കളത്തിങ്ങൽ എന്നിവർ സംസാരിച്ചു. mp2allrs7 മലപ്പുറത്ത് നടന്ന ഊർജ സംരക്ഷണ ബോധവത്കരണ പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം നോക്കിക്കാണുന്ന ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.