3.87 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും മങ്കട: കെ.എസ്.ഇ.ബി മങ്കട മണ്ഡലത്തില്‍ 3.87 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. ഡി.ഡി.യു.ജി.ജെ.വൈ പദ്ധതിപ്രകാരം 25.07 കി.മീ 11 കെ.വി ലൈനും 32.73 കി.മീ എല്‍.ടി ലൈന്‍ നിർമിക്കുകയും ആറ് ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുകയും ചെയ്യും. 606 ബി.പി.എല്‍ സര്‍വിസ് കണക്ഷനുകള്‍ നല്‍കുകയും കേടായ 3997 മീറ്ററുകള്‍ മാറ്റുകയും ചെയ്യും. ഇതിനായി 3.87 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഐ.പി.ഡി.എസ് പദ്ധതിക്കായി മൂന്ന് കി.മീ എ.ബി.സി 11 കെ.വി ലൈന്‍ നിർമിക്കും. മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകള്‍ മാറ്റിസ്ഥാപിക്കുകയും 1750 കേടായ മീറ്ററുകള്‍ മാറ്റുകയും ചെയ്യുന്നതിന് 86 ലക്ഷം രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ, കെ.എസ്.ഇ.ബിയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വോള്‍ട്ടേജ് കൂട്ടുന്ന ജോലിയും സിസ്റ്റം വിപുലീകരണ പ്രവൃത്തിയും നടത്തിവരുന്നുണ്ട്. മങ്കട-കൂട്ടില്‍-പട്ടിക്കാട് റോഡ് റബറൈസിങ്: അനുബന്ധ പ്രവൃത്തികള്‍ തുടങ്ങി മങ്കട: മങ്കട--കൂട്ടില്‍-പട്ടിക്കാട് റോഡ് റബറൈസിങ് അനുബന്ധ പ്രവൃത്തികള്‍ തുടങ്ങി. ഇതോടനുബന്ധിച്ച് മങ്കട തോടിെൻറ നീറ്റിതോട് പാലം പുതുക്കി പണിയണം. നവംബര്‍ ഒന്നിന് റോഡ് പ്രവൃത്തികളുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നെങ്കിലും പ്രവൃത്തികള്‍ തുടങ്ങിയിരുന്നില്ല. പതിറ്റാണ്ടുകൾ മുമ്പ് നിര്‍മിച്ച ഉയരംകുറഞ്ഞ പാലമാണ് ഇവിടെയുള്ളത്. പാലം പ്രവൃത്തിയോടനുബന്ധിച്ച് റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലത്തിെൻറ താഴ്ഭാഗത്തെ വയലിലൂടെ താല്‍ക്കാലിക റോഡും നിര്‍മിച്ചിട്ടുണ്ട്. മങ്കട ടൗണ്‍ മുതല്‍ 4.50 കിലോമീറ്റര്‍ മുതലാണ് ആദ്യഘട്ട റബറൈസിങ്. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടാകുമ്പോള്‍ മണ്ണാര്‍ക്കാട്, മേലാറ്റൂര്‍ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പ്രയോജനപ്പെടും. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ഒരുവര്‍ഷമാണ് കാലാവധി അനുവദിച്ചിരിക്കുന്നത്. ചിത്രം: Mankada Kootil Road: മങ്കട-കൂട്ടില്‍ റോഡില്‍ നീറ്റിതോട് പാലം പൊളിച്ചുമാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.