മലപ്പുറം: കുടുംബ ജീവിതത്തിെൻറ തിരക്കിനിടയിൽ ഉള്ളിലെ കഴിവുകളെ പരിപോഷിപ്പിക്കാൻ മറന്നുപോയ വനിതകൾ കലയുടെ കൈപിടിച്ച് മണ്ണിലേക്കിറങ്ങുന്നു. പാട്ടും എഴുത്തും കൃഷിയും കരകൗശല നിർമാണങ്ങളുമൊക്കെയായി തങ്ങളെ അടയാളപ്പെടുത്താൻ. പഠനകാലത്ത് കലാസാഹിത്യ രംഗത്ത് മികവ് തെളിയിക്കുകയും വിവാഹത്തോടെ അവ അടക്കിവെക്കേണ്ടിവരികയും ചെയ്ത നിരവധി സ്ത്രീകൾ ഇക്കൂട്ടത്തിലുണ്ട്. പ്രതിഭയുടെ മിന്നലാട്ടങ്ങളെ സ്വയം അടക്കി നിർത്തിയവർ. പിന്നീട് തങ്ങളെ വീണ്ടെടുത്തവരും. 'അൽഹുദ വനിത കലാസാഹിത്യവേദി' ബാനറിൽ ശനിയാഴ്ച പെരിന്തൽമണ്ണ ശാന്തപുരം അൽ ജാമിഅ ഒാഡിറ്റോറിയത്തിൽ ഇവർ ഒരുമിച്ച് കൂടും. വാട്സ്ആപ്പിൽ ഒരുമിച്ച് അത് എഴുത്ത് ഇടമാക്കി നേരത്തേ ശ്രമം ആരംഭിച്ചിരുന്നു. ഇത്തരത്തിലുള്ള രണ്ടുപേരുടെ പുസ്തകങ്ങളുടെ പ്രകാശനം ഇതിനകം കഴിഞ്ഞു. ചിത്രരചനയിലും തുന്നലിലും അടയാളപ്പെടുത്തുന്ന ചുവടുവെപ്പുകൾ നടത്തി. പാചക വൈവിധ്യങ്ങൾ പരിചയപ്പെടുത്തി. സ്വന്തമായി പാടിയ സീഡി പുറത്തിറക്കി. ടെറസ് കൃഷിയിൽ മികവ് കാട്ടി കർഷകശ്രീ പുരസ്കാരം വരെ നേടി ഒരാൾ. ജീവിതം പലയിടങ്ങളിലേക്ക് മാറുേമ്പാഴും തങ്ങളുടെ കഴിവുകളെ കെട്ടുപോകാതെ സൂക്ഷിക്കുകയാണ് കൂട്ടായ്മകൊണ്ട് ലക്ഷ്യമിടുന്നത്. വീട്ടമ്മമാരുടെ രചനകൾ കൂടി ഒരുമിച്ച് കൂട്ടി 'പെൺമഷി' പേരിൽ ത്രൈമാസികയും പുറത്തിറക്കും. ഇതിെൻറ പ്രകാശനവും ശനിയാഴ്ച നടക്കും. വാർഷിക സമ്മേളനം രാവിലെ 10ന് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രവർത്തക ഖമറുന്നീസ അൻവർ, പരിസ്ഥിതി പ്രവർത്തക അഡ്വ. ഫരീഫ ബാനു, ആരാമം എഡിറ്റർ കെ.കെ. സുഹറ, പി. ൈലല ടീച്ചർ, തനിമ കലാസാഹിത്യേവദി ജില്ല പ്രസിഡൻറ് ജബ്ബാർ പെരിന്തൽമണ്ണ എന്നിവർ പെങ്കടുക്കും. വൈകീട്ട് അഞ്ചുവരെയുള്ള പരിപാടിയിൽ പുസ്ത പ്രകാശനം, കലാപരിപാടികൾ എന്നിവയുണ്ടാകും. വാർത്തസമ്മേളനത്തിൽ അൽഹുദ വനിത കലാസാഹിത്യവേദി പ്രസിഡൻറ് വി.പി. സുമയ്യ, വൈസ് പ്രസിഡൻറ് ഹസീന ഷെരീഫ് എടയൂർ, സെക്രട്ടറി ഹസ്ന യഹ്യ വളാഞ്ചേരി എന്നിവർ പെങ്കടുത്തു. imege: mplas logo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.