മാർച്ചും ധർണയും ഇന്ന്​

മലപ്പുറം: ഒാൾ കേരള ലോട്ടറി ഏജൻസീസ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (െഎ.എൻ.ടി.യു.സി) വെള്ളിയാഴ്ച ജില്ല ലോട്ടറി ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തും. രാവിലെ 10ന് സംസ്ഥാന അധ്യക്ഷൻ ഫിലിപ് ജോസഫ് ധർണ ഉദ്ഘാടനം ചെയ്യും. സമ്മാനഘടന മാറ്റം വരുത്തുക, മാസം രണ്ട് ലീവ് അനുവദിക്കുക, ചികിത്സ ആനുകൂല്യം നടപ്പാക്കുക, അംശാദായ കലാവധി ഒരു വർഷമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് കനകൻ വള്ളിക്കുന്ന്, ചന്ദ്രൻ കെ. കൂടേരി, പിഴരാമരാജ് വേങ്ങര എന്നിവർ പെങ്കടുത്തു. കെ.ആർ. ശ്രീനാരായണ കോളജിൽ ഇൻറർ കൊളീജിയറ്റ് മീഡിയ ഫെസ്റ്റ് മലപ്പുറം: വളാഞ്ചേരി കെ.ആർ ശ്രീനാരായണ കോളജിൽ ഇൻറർ കൊളീജിയേറ്റ് മീഡിയ ഫെസ്റ്റ് (എക്സ്പോസിയ-18) തിങ്കളാഴ്ച നടക്കും. ഷോർട്ട് ഫിലിം, സ്പോട്ട് ഫോേട്ടാഗ്രഫി, ഫെയ്സ് പെയിൻറിങ്, ന്യൂസ് റീഡിങ്, റിപ്പോർട്ടിങ്, ഡബ്സ്മാഷ്, ബ്യൂട്ടി കോണ്ടസ്റ്റ് ഇനങ്ങളിൽ വിവിധ കോളജുകളിലെ വിദ്യാർഥികൾ പെങ്കടുക്കും. തിങ്കളാഴ്ച രാവിലെ മാധ്യമപ്രവർത്തകൻ അശോക് ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും. കെ.ആർ ഗ്രൂപ് ചെയർമാൻ കെ.ആർ. ബാലൻ, വിവിധ ഭാരവാഹികൾ എന്നിവർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ വി.എ. അജയ്, പ്രോഗ്രാം കോഒാഡിനേറ്റർ അബ്ദുൽ മജീദ്, സി.കെ. പ്രദീപ് കൊടിഞ്ഞി, സ്റ്റുഡൻറ് കോഒാഡിനേറ്റർ കെ.സി. തൻസിൻ എന്നിവരും പെങ്കടുത്തു. ചെമ്പൻ കുടുംബസംഗമം 11ന് മലപ്പുറം: വൈദേശിക ശക്തികൾക്കെതിരെ പോരാടി വീരമൃത്യു വരിച്ച ചെമ്പൻ പോക്കർ സാഹിബി​െൻറ പിൻമുറക്കാർ ഒത്തുചേരുന്നു. വെളിമുക്ക് സി.പി കൺവെൻഷൻ സ​െൻറിൽ ഞായറാഴ്ചയാണ് ഒത്തുചേരൽ. ബ്രിട്ടീഷുകാരാൽ േവട്ടയാടപ്പെട്ട് പല ദിക്കുകളിലേക്ക് ചിതറിയ കുടുംബത്തെ ഒരുമിച്ച് കൂട്ടാനുള്ള ശ്രമമാണെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തമിഴ്നാട്, കർണാടക, ആൻഡമാൻ നികോബാർ ദ്വീപുകളിൽ നിന്നുള്ളവരെ പെങ്കടുപ്പിക്കും. സംഗമം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. ചരിത്ര സെമിനാർ ചരിത്രകാരൻ എം.ജി.എസ്. നാരായണൻ ഉദ്ഘാടനം ചെയ്യും. ആര്യാടൻ മുഹമ്മദ്, ടി.കെ. ഹംസ എന്നിവർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ മൊയ്തീൻകുട്ടിഹാജി, കൺവീനർ മുഹമ്മദ് ഹനീഫ, രക്ഷാധികാരി മരക്കാർ ഹാജി, മുഹമ്മദാലി കൊണ്ടോട്ടി, അബ്ദുൽ നാസർ വണ്ടൂർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.