കീഴാറ്റൂർ പൂന്താനം സ്മാരക ഒാഡിറ്റോറിയം: പൂന്താനം സാഹിത്യോത്സവം ഉദ്ഘാടനം -5.00 പരിയാപുരം സെൻറ്മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും -9.30 പെരിന്തൽമണ്ണ സവിത തിയേറ്റർ: ടൂറിങ് ടാക്കീസ് -ദ്വിദിന ചലച്ചിത്രമേള ഉദ്ഘാടനം -9.30 അങ്ങാടിപ്പുറം തളി ക്ഷേത്രം മഹാരുദ്രയജ്ഞം -9.30 പെരിന്തൽമണ്ണ മൂസകുട്ടി സ്മാരക ടൗൺഹാൾ: സാന്ത്വനം ദശദിനക്യാമ്പ് -10.00 പെരിന്തൽമണ്ണ ലൂർദ്ദ് മാതാ പള്ളിതിരുനാൾ -10.00 പെരിന്തൽമണ്ണ: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ വള്ളുവനാട് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ടൂറിങ് ടാക്കീസ് -ദ്വിദിന ചലച്ചിത്രമേള ഫെബ്രുവരി ഒമ്പത്, പത്ത് തീയതികളിൽ പെരിന്തൽമണ്ണ സവിത തിയേറ്ററിൽ നടക്കും. മാൻഹോൾ, ആറടി, ഒറ്റയാൾപ്പാത, കാട് പൂക്കുന്ന നേരം തുടങ്ങി എട്ട് മികച്ച മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും. മേളയുടെ ആദ്യദിനമായ ഒമ്പതിന് 'പ്രകാശ് രാജ് അടയാളപ്പെടുത്തുന്നത്' വിഷയത്തിൽ സംവാദം സംഘടിപ്പിക്കും. ജി.പി. രാമചന്ദ്രൻ, മധു ജനാർദനൻ, മമ്മദ് മൊണ്ടാഷ് എന്നിവർ പങ്കെടുക്കും. പോളിടെക്നിക് പൂർവ വിദ്യാർഥി കുടുംബ സംഗമം പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പോളിടെക്നിക്കിലെ 1967 മുതൽ 69 ബാച്ചുകളിലെ പൂർവ വിദ്യാർഥി കുടുംബസംഗമം ഫെബ്രുവരി 11ന് നടത്തും. പൂർവ വിദ്യാർഥികളായ 112 അംഗങ്ങളുടെ കുടുംബങ്ങളാണ് ഒത്തുചേരുന്നത്. പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെൻററിൽ നിന്ന് രാവിലെ ഒമ്പതിന് നിലമ്പൂർ കനോലി പ്ലോട്ട്, തേക്ക് മ്യൂസിയം എന്നിവിടങ്ങളിലേക്ക് പുറപ്പെടും. തിരിച്ച് അന്നേദിവസം വൈകുന്നേരം ശിഫ കൺവെൻഷൻ സെൻററിൽ തിരിച്ചെത്തുന്നതോടു കൂടി സംഗമം അവസാനിക്കുമെന്ന് അലുമിനി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.