പൊതുവിദ്യാലയങ്ങൾക്ക്​ ഇനി ഒാൺലൈൻ ഡാറ്റ ബാങ്ക്​

മലപ്പുറം: പൊതുവിദ്യാലയങ്ങളുടെ സമഗ്ര വിവരശേഖരണം ലക്ഷ്യമിട്ട് ഒാൺലൈൻ സംവിധാനം ഒരുങ്ങുന്നു. വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റൽവത്കരണത്തി​െൻറ ഭാഗമായാണ് നടപടി. ഇതിനായി, ഡി.ഇ.ഒ, എ.ഇ.ഒ എന്നിവർക്കും യു.പി, ഹൈസ്കൂൾ പ്രധാനാധ്യാപകർക്കും ജീവനക്കാർക്കുമുള്ള ഏകദിന പരിശീലനം ഫെബ്രുവരി 14ന് മലപ്പുറത്ത് നടക്കും. സ്കൂളുകളുടെ വിവരങ്ങൾ, വിദ്യാർഥികളുടേയും അധ്യാപക-അനധ്യാപക ജീവനക്കാരുടേയും എണ്ണം, അടിസ്ഥാന സൗകര്യം, ഭരണ നിർവഹണ സംവിധാനം തുടങ്ങിയവ ഒരു വിരൽതുമ്പിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. കൈറ്റാണ് (പഴയ െഎ.ടി അറ്റ് സ്കൂൾ) സോഫ്റ്റ്വെയർ തയാറാക്കിയത്. ജില്ലതല പരിശീലനത്തിനുശേഷം എൽ.പി വിഭാഗത്തിന് എ.ഇ.ഒമാരുടെ നേതൃത്വത്തിൽ തുടർപരിശീലനം നൽകും. അതതു ജില്ലകളിലെ െഎ.ടി കോഒാഡിനേറ്റർമാർ, മാസ്റ്റർ ട്രെയിനർമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും. വിദ്യാലയങ്ങളുടെ വികസനത്തിന് ഡാറ്റ ബാങ്ക് പ്രയോജനപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.