ഉന്മൂലനം ചെയ്തുവെന്ന്​ കരുതുന്ന രോഗങ്ങള്‍ തിരിച്ചുവരുന്നത് ഗൗരവത്തോടെ കാണണം ^എം.എൽ.എ

ഉന്മൂലനം ചെയ്തുവെന്ന് കരുതുന്ന രോഗങ്ങള്‍ തിരിച്ചുവരുന്നത് ഗൗരവത്തോടെ കാണണം -എം.എൽ.എ പരപ്പനങ്ങാടി: ഉന്മൂലനം ചെയ്തുവെന്ന് കരുതുന്ന രോഗങ്ങള്‍ പലതും തിരിച്ചുവരുന്നത് പൊതുസമൂഹം ഗൗരവത്തോടെ കാണണമെന്ന് പി.കെ. അബ്ദുറബ്ബ് എം.എല്‍.എ. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് സാക്ഷരത മിഷന്‍, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ആരോഗ്യ ബോധവത്കരണ കാമ്പയിനി​െൻറ ജില്ലതല ഉദ്ഘാടനം പരപ്പനങ്ങാടിയിൽ നിര്‍വഹിക്കുകയായിരുന്നു എം.എല്‍.എ. കേരളത്തി​െൻറ പ്രത്യേക സാഹചര്യവും ജനസാന്ദ്രതയും ഏത് പകര്‍ച്ചവ്യാധികള്‍ക്കും എളുപ്പം പടര്‍ന്നുപിടിക്കാന്‍ സാഹചര്യം ഉണ്ടാക്കുന്നതാണ്. ഇതിനെതിരെ പോരാടുന്നതിന് വ്യക്തിപരമായി കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തിരൂരങ്ങാടി നഗരസഭ ചെയര്‍പേഴ്‌സൻ കെ.ടി. റഹിദ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ എച്ച്. ഹനീഫ സംസാരിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍ പദ്ധതി വിശദീകരിച്ചു. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ.സി. ഫസിലാല്‍ ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. സാക്ഷരത മിഷന്‍ അസി. കോഒാഡിനേറ്റര്‍ ശാസ്ത പ്രസാദ്, തിരൂരങ്ങാടി നഗരസഭ കൗണ്‍സിലര്‍ റഹിം പള്ളിപ്പടി, പരപ്പനങ്ങാടി കൗണ്‍സിലര്‍ പി.കെ. മുഹമ്മദ് ജമാല്‍, ഗാന്ധിദര്‍ശന്‍ സമിതി ജില്ല പ്രസിഡൻറ് പി.കെ. നാരായണന്‍ മാസ്റ്റര്‍, പ്രേരകുമാരായ എ. സുബ്രഹ്മണ്യന്‍, വി.പി. വിജയശ്രീ, പി. സുബൈദ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.