'കല' കള്‍ച്ചറല്‍ ഫെസ്​റ്റിവല്‍ ഒമ്പത്​ മുതൽ മഞ്ചേരിയിൽ

മലപ്പുറം: കേരള ആർട്സ് ആൻഡ് ലിറ്ററേച്ചര്‍ അക്കാഡമി (കല) കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി ഒമ്പത്, 10, 11 തീയതികളില്‍ മഞ്ചേരി ചുള്ളക്കാട് സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒമ്പതിന് വൈകീട്ട് 5.30ന് കേരള സംഗീത അക്കാദമി അവാര്‍ഡ് ജേതാവ് പാർഥസാരഥി ചെറുകാടി​െൻറ 'ഊണിന് നാലണ' ഒറ്റയാള്‍ നാടകത്തോടെയാവും തുടക്കം. സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. എട്ടിന് ഇര്‍ഫാന്‍ എരുത്തി​െൻറ നേതൃത്വത്തില്‍ ഖവാലി അവതരിപ്പിക്കും. കൽപ്പറ്റ നാരായണന്‍, റഫീഖ് അഹമ്മദ്, ആങ്കോട് ലീലാകൃഷ്ണന്‍, വീരാന്‍കുട്ടി, പി.എന്‍. ഗോപീകൃഷ്ണന്‍, ഡോ. എന്‍. രാജന്‍, പി.വി. ഷാജികുമാര്‍, ഡോ. സി.എം. അബ്ദുന്നാസര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. എട്ട് വേദികളിലായാണ് പരിപാടി. 10ന് രാവിലെ 10ന് ആർട്ടിസ്റ്റ് സഗീറി​െൻറ നേതൃത്വത്തില്‍ 50ഓളം ചിത്രകാരന്മാര്‍ വരകളിൽ വിസ്മയം തീർക്കും. ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനവുമുണ്ടാവും. വാര്‍ത്ത സമ്മേളനത്തില്‍ ടി.പി. രാമചന്ദ്രന്‍, വിജു നായരങ്ങാടി, അജയ് സാഗ, ദേവന്‍ നമ്പൂതിരി, വി.പി. മുഹമ്മദലി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.