ഷൊർണൂർ: അമ്മയോട് പിണങ്ങി കൊയിലാണ്ടിയിൽനിന്ന് ഷൊർണൂരിലെത്തിയ പതിമൂന്നുകാരനെ റെയിൽവേ പൊലീസ് ചൈൽഡ് വെൽെഫയർ കമ്മിറ്റിയെ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ അലഞ്ഞുതിരിഞ്ഞു നടന്ന കുട്ടിയെ കുറിച്ച് റെയിൽവേ വെണ്ടർമാരാണ് പൊലീസിന് വിവരം നൽകിയത്. അമ്മ അടിച്ചതുകൊണ്ടാണ് വീടും നാടും വിട്ടതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. വീട്ടിലേക്ക് തിരിച്ചു പോകില്ലെന്ന നിലപാടിലുമായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളേയും പഠിക്കുന്ന സ്കൂളിലെ ഹെഡ്മാസ്റ്ററേയും ഫോണിലൂടെ ബന്ധപ്പെട്ട് പൊലീസ് വിവരം അറിയിച്ചു. അവർ എപ്പോൾ എത്തുമെന്ന് അറിയാത്ത സാഹചര്യത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് ശിവ കാർത്തിക് എന്ന പേരുള്ള ബാലനെ പൊലീസ് കൈമാറുകയായിരുന്നു. സന്ധ്യയോടെ ഷൊർണൂർ റെയിൽവേ സ്റ്റഷനിലെത്തിയ രക്ഷിതാക്കളെ ചൈൽഡ് വെൽെഫയർ കമ്മിറ്റിയെ സമീപിക്കാൻ നിർദേശിച്ച് പറഞ്ഞുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.