ട്രെയിനിൽ യുവതിയെ അപമാനിച്ച മലയാളി സൈനികൻ അറസ്​റ്റിൽ

കോയമ്പത്തൂർ: ട്രെയിനിൽ യുവതിയെ മാനഭംഗം നടത്താൻ ശ്രമിച്ച മലയാളി സൈനികനെ സേലം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി കെ.എം. ഷാജിയാണ് (42) പ്രതി. വിശാഖപട്ടണം ആർമി യൂനിറ്റിൽ ജോലിചെയ്യുന്ന ഷാജി അവധിയിൽ നാട്ടിലേക്ക് വരികയായിരുന്നു. ശനിയാഴ്ച രാത്രി മംഗലാപുരം എക്സ്പ്രസിൽ റിസർവ് കമ്പാർട്ട്മ​െൻറിലെ മിഡിൽ ബെർത്തിൽ ഉറങ്ങുകയായിരുന്ന പാലക്കാട് സ്വദേശിനിയാണ് മാനഭംഗത്തിനിരയായത്. ട്രെയിൻ സേലത്ത് നിർത്തിയപ്പോഴാണ് റെയിൽവേ പൊലീസിൽ പരാതിപ്പെട്ടത്. സി.എ ബിരുദധാരിയായ യുവതി ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.