പെരിന്തൽമണ്ണ: വള്ളുവനാടന്‍ സാംസ്കാരിക വേദി, അങ്ങാടിപ്പുറം സഹകരണ ബാങ്കിെൻറ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ . 10,000 രൂപയും ശില്‍പവും അടങ്ങുന്ന പുരസ്കാരത്തിന് ഇത്തവണ ബാലസാഹിത്യ നോവലുകളാണ് പരിഗണിക്കുക. 2015 ജനുവരി ഒന്നിനും 2017 ഡിസംബര്‍ 31നും ഇടക്ക് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് അയക്കേണ്ടത്. പുനരാഖ്യാനങ്ങളോ വിവര്‍ത്തനങ്ങളോ പരിഗണിക്കില്ല. ഒരെഴുത്തുകാരെൻറ ഒരു കൃതി മാത്രമേ പരിഗണിക്കൂ. രചനയുടെ മൂന്ന് കോപ്പികള്‍ മാര്‍ച്ച് 10നകം സതീശന്‍ ആവള, ചെയര്‍മാന്‍, വള്ളുവനാടന്‍ സാംസ്കാരിക വേദി, തരകന്‍ ഹയർ സെക്കന്‍ഡറി സ്കൂൾ അങ്ങാടിപ്പുറം പി.ഒ. മലപ്പുറം-679321 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9496250669. ഏപ്രില്‍ 22ന് അങ്ങാടിപ്പുറത്ത് നടക്കുന്ന നന്തനാര്‍ അനുസ്മരണച്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.