പരപ്പനങ്ങാടി: ഭവനരഹിതരായ മുഴുവൻ പേർക്കും പാർപ്പിടമൊരുക്കാൻ പരപ്പനങ്ങാടി നഗരസഭയുടെ സമ്പൂർണ പാർപ്പിട പദ്ധതിക്ക് തുടക്കമായി. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയുമായി ചേർന്ന് സംസ്ഥാന സർക്കാറിെൻറ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഭവന നിർമാണ സഹായം ലഭിച്ച 86 ഗുണഭോക്താക്കൾക്കുള്ള ധനസഹായ വിതരണവും സെമിനാർ ഉദ്ഘാടനവും പി.കെ. അബ്ദുറബ്ബ് എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൻ വി.വി. ജമീല ടീച്ചർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ഉസ്മാൻ പദ്ധതി വിശദീകരിച്ചു. വൈസ് ചെയർമാൻ എച്ച്. ഹനീഫ, മുനിസിപ്പൽ കൗൺസിലർമാർ, രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.